കാട്ടാക്കടയിൽ യുവമോര്‍ച്ച പ്രവര്‍ത്തകന് യുവാവിന് വെട്ടേറ്റു. മൂന്നംഗ സംഘം വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടുകയായിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരത്തെ കാട്ടാക്കടയിൽ യുവമോര്‍ച്ച പ്രവര്‍ത്തകന് വെട്ടേറ്റു. വിജിൻ ദാസ് എന്നയാള്‍ക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

മൂന്നംഗ സംഘം വീട്ടിൽ നിന്ന് വിജിൻ ദാസിനെ വിളിച്ചിറക്കി വെട്ടുകയായിരുന്നു എന്നാണ് വിവരം. ആരാണ് വെട്ടിയതെന്ന കാര്യം വ്യക്തമല്ല. രാഷ്ട്രീയസംഘർഷമല്ലെന്ന് പൊലീസ് വ്യക്തമാക്കി. വിജിൻ ദാസിന്‍റെ പരിക്ക് ഗുരുതരമല്ല.