പ്രളയകെടുതികളിൽ നിന്ന് കേരളത്തെ രക്ഷിക്കാനുള്ള സംസ്ഥാന സർക്കാറിന്‍റെ പ്രവർത്തനങ്ങളിൽ പങ്കുചേർന്ന് കോഴിക്കോട് സാമൂതിരി കെ.സി. ഉണ്ണി അനുജൻ രാജ 25 ലക്ഷം രൂപയുടെ ചെക്ക് സാമൂതിരി രാജ ദേവസ്വത്തിന്‍റെ പേരില്‍ മന്ത്രി ടി.പി. രാമകൃഷ്ണന് ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ കൈമാറി. 

കോഴിക്കോട്: പ്രളയകെടുതികളിൽ നിന്ന് കേരളത്തെ രക്ഷിക്കാനുള്ള സംസ്ഥാന സർക്കാറിന്‍റെ പ്രവർത്തനങ്ങളിൽ പങ്കുചേർന്ന് കോഴിക്കോട് സാമൂതിരി കെ.സി. ഉണ്ണി അനുജൻ രാജ 25 ലക്ഷം രൂപയുടെ ചെക്ക് സാമൂതിരി രാജ ദേവസ്വത്തിന്‍റെ പേരില്‍ മന്ത്രി ടി.പി. രാമകൃഷ്ണന് ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ കൈമാറി. വളയനാട് ദേവീക്ഷേത്രം, തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രം തൃപ്രങ്ങോട് ശിവക്ഷേത്രം, തളി മഹാക്ഷേത്രം ആലത്തൂർ ഹനുമാൻകാവ് എന്നീ ദേവസ്വങ്ങളിൽ നിന്നാണ് തുക സമാഹരിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

എല്ലാ നന്മനിറഞ്ഞ പ്രവർത്തനങ്ങളിലും ഉയർന്ന ജനാധിപത്യ ബോധത്തോടെ കൂടെ നിൽക്കുന്ന സാമൂതിരി കുടുംബത്തെ അഭിനന്ദിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ അഭ്യർഥന മാനിച്ച് കേരളം പുനർനിർമിക്കാനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മോഹനൻ മാസ്റ്റർ, സാമൂതിരി രാജയുടെ പേഴ്സണൽ സെക്രട്ടറി ടി.ആർ. രാമവർമ സാമൂതിരി രാജയുടെ പുത്രി മായ ഗോവിന്ദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.