Asianet News MalayalamAsianet News Malayalam

Kerala Lottery : വിമാനത്താവളങ്ങളിലെ ഭാ​ഗ്യങ്ങൾ; വിഷു, മൺസൂൺ ബമ്പറുകൾ വന്ന വഴി

എന്തായാലും മൺസൂൺ ബമ്പർ ഭാ​ഗ്യശാലി ഉടനെ എത്തുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍.

This year's Vishu Monsoon bumpers were sold at airports
Author
Thiruvananthapuram, First Published Jul 18, 2022, 2:47 PM IST

ഴിഞ്ഞ ദിവസമായിരുന്നു ഈ വർഷത്തെ മൺസൂൺ ബമ്പർ ലോട്ടറി നറുക്കെടുപ്പ് നടന്നത്(Monsoon Bumper 2022). MA 235610 എന്ന നമ്പറിനായിരുന്നു 10 കോടിയുടെ ഒന്നാം സമ്മാനം. നറുക്കെടുപ്പ് നടന്ന് ഒരു ദിവസം പിന്നിടുമ്പോഴും ഭാ​ഗ്യശാലി കാണാമറയത്താണ്. എറണാകുളത്ത് നെടുമ്പാശേരി വിമാനത്താവളത്തിലാണ് ആലുവ സഹായി ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്. ലോട്ടറി കച്ചവടക്കാരായ പി.കെ വർഗീസിന്റെ ഭാര്യ റോസിയാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. വിമാനത്താവളത്തിൽ വിറ്റതിനാൽ യാത്രക്കാരാണോ ടിക്കറ്റ് വാങ്ങിയതെന്ന സംശയം നിഴലിക്കുന്നുണ്ട്.  

Kerala Lottery : 10 കോടി എറണാകുളത്ത് വിറ്റ ടിക്കറ്റിന്; ഭാ​ഗ്യശാലിക്ക് എത്ര രൂപ കയ്യിൽ കിട്ടും ?

സമാനമായ സംഭവമാണ് ഈ വർഷത്തെ വിഷു ബമ്പറിനും നടന്നത്. തിരുവന്തപുരം വിമാനത്താവളത്തിലായിരുന്നു സമ്മാനാർഹമായ ടിക്കറ്റ് വിറ്റ് പോയത്. വലിയതുറ സ്വദേശികളായ ജസീന്ത- രംഗൻ ദമ്പതിമാരായിരുന്നു ടിക്കറ്റ് വിൽപന നടത്തിയത്. സമ്മാനാർഹമായ ടിക്കറ്റ് കടൽകടന്നോ എന്ന സംശയവും ഉയർന്നിരുന്നു. എന്നാൽ, കന്യാകുമാരിക്കടുത്ത് മണവാളക്കുറിച്ചി സ്വദേശികളായ രമേശൻ, ഡോക്ടർ പ്രദീപ് എന്നിവർക്കാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത്.  വിദേശത്ത് നിന്ന് വന്ന രമേശന്റെ ബന്ധുവിനെ വിളിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഇരുവരും ലോട്ടറിയെടുത്തിരുന്നത്. 

Kerala Lottery : വിഷു ബമ്പർ ലോട്ടറി; 10 കോടി അടിച്ചത് മണവാളക്കുറിച്ചിയിൽ

ഇത്തവണത്തെ വിഷു ബമ്പറിനും മൺസൂൺ ബമ്പറിനും മറ്റൊരു സാമ്യം കൂടി ഉണ്ട്. രണ്ട് ടിക്കറ്റുകളും കച്ചവടക്കാർ വിറ്റത് നറുക്കെടുപ്പിന് ഒരാഴ്ച മുമ്പായിരുന്നു. എന്തായാലും മൺസൂൺ ബമ്പർ ഭാ​ഗ്യശാലി ഉടനെ എത്തുമെന്ന പ്രതീക്ഷയിലാണ് വർഗീസും ഭാര്യ റോസിയും. നികുതി കഴിച്ച് 6 കോടി 16 ലക്ഷം രൂപയാകും സമ്മാനാർഹന് ലഭിക്കുക. 

Follow Us:
Download App:
  • android
  • ios