മകന് ക്രെഡിറ്റ് കാര്‍ഡ് കൊടുത്തപ്പോള്‍ ആ പിതാവ് അത് പ്രതീക്ഷിച്ചില്ല, ഒരു പതിനൊന്ന് വയസുകാരന്‍ 4.8 ലക്ഷം രൂപയാണ് സ്വന്തം പിതാവിന് നഷ്ടമുണ്ടാക്കിയിരിക്കുന്നത്.
പിതാവ് വാങ്ങിത്തന്ന പുതിയ ഐപാഡിലേക്ക് വീഡിയോ ഗെയിം വാങ്ങിയാണ് പതിനൊന്നുകാരന്‍ അച്ഛന് പണി കൊടുത്തത്. പിതാവ് റോയ് ഡോട്‌സണ്‍ ഐട്യൂണ്‍സുമായി തന്റെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ചേര്‍ത്തിരുന്നു. മകന്‍ ആല്‍ഫി ഇതുവഴിയാണ് പെയ്ഡ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തത്. ഏകദേശം 50 ആപ്പുകളാണ് ഈ 11 കാരന്‍ വാങ്ങിക്കൂട്ടിയത്.
ആദ്യ അഞ്ചു മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ ആല്‍ഫി 700 യൂറോയും പിന്നീട് അരമണിക്കൂറിനുള്ളില്‍ 1,100 യൂറോയും തീര്‍ത്തതായി അച്ഛന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് കാര്യം മനസ്സിലായപ്പോള്‍ തന്നെ കമ്പനി തുക തിരികെ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ പ്രതികരിക്കാന്‍ ഇതുരവരെ തയ്യാറായിട്ടില്ല.
നേരത്തെ ഇത്തരം സാഹചര്യത്തില്‍ ആല്‍ഫി എല്ലാവരുടേയും അടുത്തുവന്ന് വിശദമായി ചോദിച്ചിരുന്നുവെന്നും അച്ഛന്‍ പറഞ്ഞു. പേരന്റ് കണ്ട്രോള്‍ നല്‍കിയശേഷം മാത്രമ കുട്ടികള്‍ ഇത്തരം ഗാഡ്ജറ്റുകള്‍ നല്‍കാവു എന്ന് നിര്‍ദ്ദേശവും ഉയര്‍ന്നിട്ടുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം മൈക്രോസോഫ്റ്റ് 8000 യുഎസ് ഡോളര്‍ തിരികെ നല്‍കിയിരുന്നു. 17 കാരനാണ് ഇത്തരത്തില്‍ കൈതെറ്റി പെയ്ഡ് ആപ്ലിക്കേഷന്‍ വാങ്ങിയത്.
