സിംഹകുട്ടിയെന്ന് വിചാരിച്ച് സിംഹം കുഞ്ഞിനോട് കാണിക്കുന്ന സ്നേഹം വൈറലാകുന്നു. ജോര്‍ജ്ജിയയിലെ അറ്റ്‌ലാന്‍ഡ മൃഗശാലയിലാണ് രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. സിംഹക്കൂടിന് മുന്നില്‍ ഗ്ലാസിന് ഇപ്പുറത്തായി ആണ് കുട്ടിയെ ഇരുത്തിയത്. കുഞ്ഞിനെ കണ്ട് അത് സിംഹക്കുട്ടിയാണെന്ന് കരുതി കൈകൊണ്ട് തൊടാനും മണപ്പിക്കാനുമൊക്കെ സിംഹം ശ്രമിക്കുന്നുണ്ട്. ഇരുവര്‍ക്കും ഇടയില്‍ തടസ്സമെന്നോണം ഗ്ലാസ് ചില്ല് ഉണ്ട്.