രാഹുല്‍ ഗാന്ധിയുടെ ഒപ്പം ചിത്രമെടുക്കാന്‍ വാഹനത്തിന് മുകളിലേക്ക് ഏന്തിവലിഞ്ഞ് കയറിയ ഒരു ആരാധികയുടെ വീഡിയോ വൈറലാകുന്നു. സുരക്ഷാഭടന്മാരുണ്ടായിരുന്നെങ്കിലും ആരും ആരാധികയെ തടഞ്ഞില്ല എന്നുമാത്രമല്ല അവരെ കയറാനും ഇറങ്ങാനും സഹായിക്കുകയും ചെയ്തു. ഇതിന്‍ വീഡിയോ എഎന്‍ഐ ആണ് പങ്കുവച്ചിരിക്കുന്നത്. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലായിരുന്നു സംഭവം അരങ്ങേറിയത്.