ജോണ്‍ ടോംലിന്‍ എന്നയാളാണ് രേഷ്മയ്ക്ക് നേരെ ആസിഡൊഴിച്ചത് അതവളെ കോമയിലാക്കി, മുഖമാകെ പൊള്ളിയടര്‍ന്നു

റേഷം ഖാന്‍ എന്ന മോഡലിന്‍റെ കഥ അതിജീവനത്തിന്‍റേതാണ്. ഇരുപത്തൊന്നാമത്തെ പിറന്നാളിന്‍റെ അന്നാണ് അവള്‍ ആക്രമണത്തിനിരയായത് ലണ്ടനിലെ ബെക്ക്ടണില്‍ വെച്ച് കാറിലിരിക്കുകയായിരുന്നു റേഷം. കൂടെ കസിന്‍ ജമീല്‍ മുക്താറുമുണ്ടായിരുന്നു. ആ സമയത്താണ് ജോണ്‍ ടോംലിന്‍ എന്നയാള്‍ രേഷ്മയ്ക്ക് നേരെ ആസിഡൊഴിച്ചത്. അത് റേഷത്തിനെ കോമയിലാക്കി. മുഖമാകെ പൊള്ളിയടര്‍ന്നുപോയി. 

എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ അവള്‍ക്ക് വന്ന മാറ്റം അവിശ്വസനീയമായിരുന്നു. അത്രവേഗത്തിലാണ് അവള്‍ സുഖം പ്രാപിച്ചത്. ഒരു വര്‍ഷം കഴിയുമ്പോള്‍ റേഷം സുഹൃത്തുക്കളുടെ കൂടെ ടര്‍ക്കിയില്‍ തന്‍റെ ഇരുപത്തിരണ്ടാമത്തെ പിറന്നാള്‍ ആഘോഷിച്ചു. 
അതിന്‍റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു റേഷം. അതിലിങ്ങനെ എഴുതിയിരുന്നു 'സ്വന്തം ജീവിതം ആഘോഷിക്കുക. റേഷത്തിന് ഇന്ന് 22 വയസായിരിക്കുന്നു.' പിറന്നാള്‍ ചിത്രവും റേഷം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. 

Scroll to load tweet…

ആയിരക്കണക്കിന് പേരാണ് റേഷത്തിനെ സോഷ്യല്‍മീഡീയയില്‍ ഫോളോ ചെയ്തത്. താന്‍ സുഖം പ്രാപിക്കുന്നത് അപ്പപ്പോള്‍ റേഷം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. ടോംലിന്‍ അതിന് മുമ്പും ഇത്തരത്തില്‍ ആസിഡ് അക്രമണം നടത്തിയ ആളായിരുന്നു. റേഷത്തിന് നേരെ ആക്രമണമുണ്ടായ ഉടനെ ഇയാളെ അറസ്റ്റ് ചെയ്യുകയും പതിനാറ് വര്‍ഷം തടവിന് വിധിക്കുകയും ചെയ്തിരുന്നു.