Asianet News MalayalamAsianet News Malayalam

ഫ്ലൈറ്റില്‍, യാത്രക്കാരിയുടെ കുഞ്ഞിനെ മുലയൂട്ടി എയര്‍ഹോസ്റ്റസ്; സ്നേഹമറിയിച്ച് സോഷ്യല്‍ മീഡിയ

'അത് മാത്രമേ കുഞ്ഞിന്‍റെ വിശപ്പ് മാറ്റാന്‍‌ എനിക്കപ്പോള്‍ ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ, അതുകൊണ്ടാണ് അത് വാഗ്ദാനം ചെയ്തത് എന്നാണ്' പട്രീഷ പറഞ്ഞത്. അമ്മ കുഞ്ഞിനെയും കൊണ്ട് അവളെ അനുഗമിച്ചു. പാല് കുടിച്ച് വിശപ്പ് മാറി ഉറക്കത്തിലേക്ക് വീണപ്പോഴാണ് പട്രീഷ കുഞ്ഞിനെ തിരികെ ഏല്‍പ്പിച്ചത്. 

air hostess breastfeed passengers baby
Author
Manila, First Published Nov 9, 2018, 4:04 PM IST

മനില: എയര്‍ഹോസ്റ്റസായ പട്രീഷ്യ ഓഗനോയുടെ നല്ല മനസിന് അഭിനന്ദനമറിയിക്കുകയാണ് സോഷ്യല്‍ മീഡിയ. ഫിലിപ്പീന്‍സ് ഫ്ലൈറ്റിലെ ജീവനക്കാരിയാണ് പട്രീഷ. 

കഴിഞ്ഞ ദിവസം ഫ്ലൈറ്റ് പുറപ്പെട്ടു തുടങ്ങിയപ്പോഴാണ് ഒരു പിഞ്ചുകുഞ്ഞ് കരയുന്ന ശബ്ദം പട്രീഷ കേട്ടത്. പട്രീഷ അടുത്ത് ചെന്ന് കുഞ്ഞിന്‍റെ അമ്മയോട് കുഞ്ഞിനെ മുലയൂട്ടാനാവശ്യപ്പെട്ടു. എന്നാല്‍, പാലില്ലെന്നും ഫോര്‍മുല മില്‍ക്ക് കിട്ടാന്‍ വല്ല വഴിയുമുണ്ടോ എന്നും അന്വേഷിക്കുകയായിരുന്നു അമ്മ. ഫോര്‍മുല മില്‍ക്കില്ലാത്തതിനാല്‍ ഉടനെ തന്നെ പട്രീഷ കുഞ്ഞിനെ മുലയൂട്ടാന്‍ തയ്യാറാവുകയായിരുന്നു. 

'അത് മാത്രമേ കുഞ്ഞിന്‍റെ വിശപ്പ് മാറ്റാന്‍‌ എനിക്കപ്പോള്‍ ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ, അതുകൊണ്ടാണ് അത് വാഗ്ദാനം ചെയ്തത്' എന്നാണ് പട്രീഷ പറഞ്ഞത്. അമ്മ കുഞ്ഞിനെയും കൊണ്ട് അവളെ അനുഗമിച്ചു. പാല് കുടിച്ച് വിശപ്പ് മാറി ഉറക്കത്തിലേക്ക് വീണപ്പോഴാണ് പട്രീഷ കുഞ്ഞിനെ തിരികെ ഏല്‍പ്പിച്ചത്. 

കുഞ്ഞിനെ തിരികെ ഏല്‍പ്പിച്ച് സീറ്റിലെത്തിയപ്പോള്‍ കുഞ്ഞിന്‍റെ അമ്മ പട്രീഷയോട് നന്ദി പറഞ്ഞു.  പട്രീഷ തന്നെയാണ് തന്‍റെ അനുഭവം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. നിരവധി പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios