ബ്രയാന്‍ കോളിന്‍ എന്ന വ്യക്തി ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് വൈറലായിരിക്കുകയാണ്. ഒരു വിമാനത്തില്‍ മദ്യപിച്ച് ബഹളം വച്ച ഒരു യാത്രക്കാരനെ പൈലറ്റ് കീഴടക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. മൈക്കിള്‍ കെര്‍ എന്ന യാത്രക്കാരന്‍ അമേരിക്കന്‍ ഏയര്‍ലൈന്‍സ് വിമനത്തില്‍ കയറിയത് കാലിഫോര്‍ണിയയിലെ ചാര്‍ലോട്ടില്‍ നിന്നായിരുന്നു. 

ഇയാള്‍ മദ്യപിച്ച് ഫ്ലെറ്റ് അസിസ്റ്റന്‍റുമാരുടെ സഹായം ഇല്ലാതെ തന്നെ വിമാനത്തിന്‍റെ വാതില്‍ തുറക്കാന്‍ ശ്രമിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. ഏയര്‍ഹോസ്റ്റസുമാരോട് അപമര്യാദയായി പെരുമാറിയ ഇദ്ദേഹത്തെ ഒടുക്കം പൈലറ്റാണ് ഇയാളെ കീഴ്പ്പെടുത്തിയത്.