Asianet News MalayalamAsianet News Malayalam

പ്രണയികള്‍ക്കെതിരെ ആയുധമെടുക്കുന്നവരേ, നിങ്ങള്‍ക്കറിയുമോ ഇവരെ?

ശരിയാണ് ഭാരതീയ സംസ്‌കാരത്തില്‍ വാലന്‍ന്‍ൈറന്‍ ആഘോഷമുണ്ടായിരുന്നില്ല. എന്നാല്‍ ഭാരതീയ സംസ്‌കാരത്തില്‍ പ്രണയമുണ്ടായിരുന്നു എന്നത് നിഷേധിക്കാനാവാത്ത ഒരു സത്യം മാത്രമാണ്. എത്ര കൊത്തിയരിയാന്‍ നോക്കിയാലും, അനേകം മിത്തുകളും ഐതിഹ്യങ്ങളും കഥകളും ഉപകഥകളുമായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ചരിത്ര മുത്തശ്ശിക്ക് പറയാനുള്ളത് പ്രണയത്തിന്റെ ഒട്ടേറെ മനോഹരമായ കഥകളാണ്.

Ameera Ayishabeegum on valentines day protests
Author
Thiruvananthapuram, First Published Feb 14, 2018, 4:22 PM IST

ശരിയാണ് ഭാരതീയ സംസ്‌കാരത്തില്‍ വാലന്‍ന്‍ൈറന്‍ ആഘോഷമുണ്ടായിരുന്നില്ല. എന്നാല്‍ ഭാരതീയ സംസ്‌കാരത്തില്‍ പ്രണയമുണ്ടായിരുന്നു എന്നത് നിഷേധിക്കാനാവാത്ത ഒരു സത്യം മാത്രമാണ്. എത്ര കൊത്തിയരിയാന്‍ നോക്കിയാലും, അനേകം മിത്തുകളും ഐതിഹ്യങ്ങളും കഥകളും ഉപകഥകളുമായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ചരിത്ര മുത്തശ്ശിക്ക് പറയാനുള്ളത് പ്രണയത്തിന്റെ ഒട്ടേറെ മനോഹരമായ കഥകളാണ്. ആ തണലില്‍ ഇരുന്നു കഥ കേട്ടവര്‍ അനവധി...ഇനി കേള്‍ക്കാനുള്ളവരും... ഒരായുസ്സിന്റെ പ്രണയാമൃതം നുകര്‍ന്ന് അവര്‍ യാത്ര തുടരുമ്പോള്‍ സംസ്‌കാരത്തെ ചൊല്ലി പോര്‍ വിളികള്‍ മുഴക്കിയവര്‍ തടഞ്ഞു വീഴും. അവര്‍ വിരിച്ച വിദ്വേഷത്തിന്റെ മുള്ളുകളില്‍ സ്വയം ഉടക്കി...

Ameera Ayishabeegum on valentines day protests

പതിവ് പോലെ പ്രണയികളെ തിരഞ്ഞു ഇറങ്ങിയിട്ടുണ്ട് സ്വയം പ്രഖ്യാപിത സദാചാര കാവലാളുകള്‍. ഭാരതീയ സംസ്‌കാരത്തിന്റെ പതാക വാഹകര്‍. അടുക്കളയിലും തീന്മേശയിലും ജ്ഞാനോത്പാദന ഇടങ്ങളിലുമെല്ലാം കേറി ഇറങ്ങി മതിയായില്ല പോലും. സിനിമ തീയേറ്ററിലും പബ്ബിലും പാര്‍ക്കിലും ബീച്ചിലും ഒക്കെ അവരുണ്ടാകുമെന്ന്. പബ്ലിക് ആയി പ്രണയം ആഘോഷിച്ചാല്‍ ഫ്രീ ആയി കല്യാണം എന്ന ഭീഷണി ഓഫര്‍ കൂടെ ഉണ്ട്. ലവ് ജിഹാദികളുടെ കയ്യില്‍ പെടാതെ ഒളിച്ചിരിക്കാനുള്ള ഉപദേശവും ഇടമുറിയാതെ എത്തുന്നുണ്ട്.

എല്ലാം ഭാരതീയ സംസ്‌കാരത്തിന് വേണ്ടി!

ശരിയാണ് ഭാരതീയ സംസ്‌കാരത്തില്‍ വാലന്‍ന്‍ൈറന്‍ ആഘോഷമുണ്ടായിരുന്നില്ല. എന്നാല്‍ ഭാരതീയ സംസ്‌കാരത്തില്‍ പ്രണയമുണ്ടായിരുന്നു എന്നത് നിഷേധിക്കാനാവാത്ത ഒരു സത്യം മാത്രമാണ്. എത്ര കൊത്തിയരിയാന്‍ നോക്കിയാലും, അനേകം മിത്തുകളും ഐതിഹ്യങ്ങളും കഥകളും ഉപകഥകളുമായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ചരിത്ര മുത്തശ്ശിക്ക് പറയാനുള്ളത് പ്രണയത്തിന്റെ ഒട്ടേറെ മനോഹരമായ കഥകളാണ്. ആ തണലില്‍ ഇരുന്നു കഥ കേട്ടവര്‍ അനവധി...ഇനി കേള്‍ക്കാനുള്ളവരും... ഒരായുസ്സിന്റെ പ്രണയാമൃതം നുകര്‍ന്ന് അവര്‍ യാത്ര തുടരുമ്പോള്‍ സംസ്‌കാരത്തെ ചൊല്ലി പോര്‍ വിളികള്‍ മുഴക്കിയവര്‍ തടഞ്ഞു വീഴും. അവര്‍ വിരിച്ച വിദ്വേഷത്തിന്റെ മുള്ളുകളില്‍ സ്വയം ഉടക്കി...

പ്രണയത്തിനു വേണ്ടി ജാതി മത മതിലുകള്‍ തകര്‍ത്തെറിഞ്ഞവരെ നെഞ്ചേറ്റിയ ഒരു ജനതയായിരുന്നു നാം.

ചില കഥകള്‍ കേള്‍ക്കണം, ഓര്‍ക്കണം, പ്രണയത്തിനു വേണ്ടി ജാതി മത മതിലുകള്‍ തകര്‍ത്തെറിഞ്ഞവരെ നെഞ്ചേറ്റിയ ഒരു ജനതയായിരുന്നു നാം. അവരുടെ കഥകള്‍ പാടി നടന്നവരും. അവരുടെ സ്‌നേഹ ഗാഥകള്‍ കൂടെ ചേര്‍ത്തു നെയ്‌തെടുത്തതാണ് ഇന്നും നിറം മങ്ങാത്ത നമ്മുടെ കഥകളുടെ പട്ടു വിരികള്‍.

സിറിയയും ആട് മേക്കലും എല്ലാം നമ്മുടെ പൊതുബോധത്തില്‍ ഭീതിയുടെ വിത്തുകള്‍ വിതക്കുന്നതിനു മുമ്പ് ഇവിടെ ചിലരുണ്ടായിരുന്നു. പ്രണയത്തില്‍ തറഞ്ഞു പോയവര്‍. ജാതിയോ മതമോ തീണ്ടാതെ പ്രണയത്തില്‍ മുങ്ങിപ്പോയവര്‍. അതിനായി മറ്റെല്ലാം മാറ്റിവെച്ചവര്‍. 

റാണി രൂപമതിയും സുല്‍ത്താന്‍ ബാസ് ബഹദൂറും ഉണ്ടായിരുന്നു. സംഗീത പ്രേമിയായിരുന്ന സുല്‍ത്താന്‍ ബാസ് ബഹാദൂര്‍ രൂപമതിയെന്ന ഹിന്ദു ഗായികയുടെ രൂപത്തിലും പാട്ടിലും മയങ്ങിയതും ഹിന്ദു മുസ്ലിം ആചാരങ്ങള്‍ പ്രകാരം വിവാഹം കഴിച്ചു അവരെ മാല്‍വയുടെ രാജ്ഞിയാക്കിയതും ചരിത്രമാണ്. സുല്‍ത്താന് രാജ്ഞിയോടുണ്ടായിരുന്ന പ്രണയത്തിന്റെ സ്മാരകമായി രേവാകുന്ദും റാണി രൂപമതി പാവലിയനും ഇന്നും പ്രണയികളെ വിസ്മയിപ്പിക്കുന്നു.

സാസി - പുന്നൂ എന്ന പേരില്‍ പ്രസിദ്ധമായ അനശ്വര പ്രണയ കഥ പറയുന്നതും ഹിന്ദു മുസ്ലിം ഗോത്രങ്ങളിലെ അനന്തരാവകാശികളുടെ പ്രണയവും പ്രതിബന്ധങ്ങളും അതിജീവനങ്ങളുമാണ്. വിവാഹിതരായിട്ട് പോലും ബന്ധുക്കളുടെ ഉപജാപങ്ങളും കുതന്ത്രങ്ങളും പരസ്പരം അകറ്റിയപ്പോള്‍ മരണത്തില്‍ ഒന്നിച്ച അവരുടെ ശവകുടീരം ഇന്നും തീര്‍ത്ഥാടന കേന്ദ്രമാണ്.

പഞ്ചാബില്‍ നിന്ന് തന്നെയുള്ള മറ്റൊരു ദുരന്ത പ്രണയകാവ്യമാണ് സോണി -മഹിവാള്‍. കുംഭാര കുടുംബത്തിലെ സുന്ദരിയായ സോണി. അവളെ സ്‌നേഹിച്ച്, അവളുടെ സാമീപ്യത്തിനായി അവളുടെ വീട്ടിലെ വേലക്കാരനായി പോലും വേഷം കെട്ടിയ ധനികനായ കച്ചവടക്കാരന്‍ ഷഹ്സാദ ഇസത് ബെയ്ജ് (മഹിവാള്‍). അവരുടെ കത്തുന്ന പ്രണയവും നിസ്സഹായരായി മരണത്തിലേക്കുള്ള യാത്രയും ഒരു ജനതയെ ഇന്നും പുളകം കൊള്ളിക്കുന്നു. ഇപ്പോഴും സോണിയുടെ ശവകുടീരത്തിലേക്കെത്തുന്ന തീര്‍ത്ഥാടകര്‍ അതിനു സാക്ഷ്യം. 

ഗോല്‍കൊണ്ടയിലെ ഖുതബ് ഷാഹി സാമ്രാജ്യത്തിലെ അഞ്ചാമത്തെ ഭരണാധികാരിയും ഹൈദരാബാദ് നഗരത്തിന്റെ ശില്‍പിയുമായ ഖുലി ഖുതബ് ഷായുടെ ഹിന്ദു പ്രണയിനി ഭാഗമതിക്കു വിവാഹ ശേഷം നല്‍കപ്പെട്ട ഹൈദര്‍ മഹല്‍ എന്ന പേരിലാണ് ആ നഗരം അറിയപ്പെടുന്നത്.

ജോധ്പുര്‍ രജപുത്ര രാജകുമാരിയെ മുഗള്‍ ചക്രവര്‍ത്തിക്ക് കൈ പിടിച്ചേല്‍പിച്ചത് അവരുടെ പിതാവ് രാജ ബിഹാരി മാല്‍ ആണ്.

പേഷ്വാ ബാജിറാവുവിന്റെ മുസ്ലിം വേരുകളുള്ള പ്രണയിനി മസ്താനിയെയാണ് ലോകം അറിഞ്ഞതും സ്‌നേഹിച്ചതും

ജാതി മത ലെന്‍സിലൂടെ നോക്കിയല്ല ഈ പ്രണയകഥകളൊന്നും നമ്മള്‍ തലമുറകളായി കൈമാറിയത്. നമ്മുടെ പ്രണയ സങ്കല്‍പങ്ങളെ ജ്വലിപ്പിച്ച ഈ കഥകള്‍ എല്ലാം തന്നെ പൈതൃകാഹങ്കാരമാക്കി കൊണ്ട് നടന്നത് ഇവിടത്തെ ഹിന്ദുവും മുസ്ലിമും അല്ല, ഭാരതീയര്‍ ആണ്.

ജാതി മത ലെന്‍സിലൂടെ നോക്കിയല്ല ഈ പ്രണയകഥകളൊന്നും നമ്മള്‍ തലമുറകളായി കൈമാറിയത്

ഷാജഹാനെയും മുംതാസിനെയും, അനാര്‍ക്കലിയെയും സലിം രാജകുമാരനെയും, പൃഥ്വിരാജ് ചൗഹാനെയും സംയുക്തയെയും, നൂര്‍ജഹാനെയും ജഹാംഗീറിനെയും, ബാപ്പാദിത്യയെയും സോളങ്കിയെയും, അമ്രപാലിയേയും ബിംബിസാരയെയും, മുമലിനെയും മഹേന്ദ്രയെയും എല്ലാം നമ്മള്‍ ഇന്നും ഓര്‍ക്കുന്നത് അവരുടെ നിസ്വാര്‍ത്ഥ പ്രണയത്തിന്റെ പേരില്‍ തന്നെയാണ്.

പ്രണയ കുടീരമായ താജ്മഹല്‍ ശിവക്ഷേത്രമെന്നു പറയിക്കുന്നതില്‍ ഒരുപക്ഷെ ചരിത്രത്തെ അപഹസിച്ചു ശീലിച്ചവര്‍ വിജയിച്ചേക്കാം. ചരിത്ര സ്മരണകളെ കുഴി കുത്തി മൂടാന്‍ യത്‌നിക്കുന്നവര്‍ നാളെ ഓരോ പ്രണയസ്മാരകങ്ങളുായി തച്ചുടച്ചേക്കാം. വൈരികള്‍ പ്രണയ കഥകളും ഗീതങ്ങളും അഗ്‌നിക്കിരയാക്കിയേക്കാം.

ലഖ്നൗ സര്‍വകലാശാലകളെ പോലെയുള്ള വിദ്യാകേന്ദ്രങ്ങളെ കൊണ്ട് പ്രണയദിനം ആഘോഷിക്കാന്‍ പാടില്ലെന്ന് ഉത്തരവ് ഇറക്കിക്കുന്നതില്‍ വരെ വിജയിച്ചിട്ടുണ്ടാകാം ചിലര്‍.

എങ്കിലും ഈ ദിനവും ഈ ലോകവും പ്രണയിക്കുന്നവരുടേതായി തന്നെ നിലനില്‍ക്കും.

കാരണം റൂമി പറഞ്ഞത് പോലെ 'സ്‌നേഹമാണ് നിങ്ങള്‍ക്കും മറ്റെല്ലാത്തിനുമിടയിലുള്ള പാലം'.

Follow Us:
Download App:
  • android
  • ios