കൂത്താട്ടുകുളം: നവമാധ്യമങ്ങളിലൂടെ ചെറുകഥകള്‍ എഴുതി പ്രശസ്തയായ ഒലിയപ്പുറം സ്വദേശിനി അന്ന ബെന്നിയുടെ ചെറുകഥാ സമാഹാരമായ അന്നക്കഥകള്‍ ഫേസ്ബുക്ക് ലൈവിലൂടെ പ്രകാശനം ചെയ്തു. പെന്‍ബോര്‍ഡ് പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ 22 ചെറുകഥകള്‍ അടങ്ങുന്ന പുസ്തകം അന്ന തന്നെയാണ് പ്രകാശനം ചെയ്തത്. 

അടുക്കള, ചാറ്റിങ് ആത്മഹത്യ, ഒരു നിമിഷം,  ആധിപിടിച്ച അവധി, നിരീക്ഷണം തുടങ്ങിയ ജീവിതഗന്ധിയായ 22 ചെറുകഥകള്‍ അടങ്ങിയതാണ് സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലിസമ്മ എന്ന നോവലിന്‍റെ പണിപ്പുരയിലാണ് അന്നയിപ്പോള്‍. മണ്ണത്തൂര്‍ വെട്ടിമൂട് പുല്‍പ്പാറയില്‍ ബെന്നിയുടെയും ജിജിയുടെയും മകളും ഒലിയപ്പുറം പുള്ളോലിക്കല്‍ പി പി ഷൈജുവിന്‍റെ ഭാര്യയുമാണ് അന്ന. ഇവ, ഇഷ എന്നിവര്‍ മക്കളാണ്.