പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങുമ്പോള്‍. അതിന് ഒപ്പം തീര്‍ത്തും വ്യത്യസ്തമായി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് സോഷ്യല്‍ മീഡിയ. ഇത്തരം ആഘോഷങ്ങളുടെ പുതിയ വേര്‍ഷനാണ് അനുരാഗ് എന്ന കണ്ണൂരുകാരന്‍റെ വര.

വ്യത്യസ്തമായ രീതിയില്‍ കലണ്ടർ തയ്യാറാക്കി സോഷ്യല്‍ മീഡിയയില്‍ താരമാവുകയാണ് അനുരാഗ്. പുതുവര്‍ഷത്തിലെ 12 മാസങ്ങള്‍ ആ മാസത്തിലെ പ്രധാനപ്പെട്ട ഒരു ദിനം വച്ച് മിനിമല്‍ പോസ്റ്ററുകളില്‍ ഒതുക്കുകയാണ് അനുരാഗ് അനുരാഗിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് ഇതിനകം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.