ആദ്യ നോവലിലൂടെ ബുക്കര്‍ പുരസ്‌കാരം നേടിയ അരുന്ധതി റോയ് അതിനുശേഷം പൂര്‍ണ്ണമായും നോണ്‍ ഫിക്ഷന്‍ എഴുത്തുകളിലാണ് ശ്രദ്ധേ കേന്ദ്രീകരിച്ചത്. ആക്ടിവിസത്തിന്റെ തലത്തില്‍ നിന്നു കൊണ്ട് ലോകത്തെയും ചുറ്റുമുള്ള ജീവിതങ്ങളെയും സമീപിക്കുന്ന നിരവധി പുസ്തകങ്ങളും ലേഖനങ്ങളും ഇക്കാലത്ത് അരുന്ധതി എഴുതി. 

നോവല്‍ എന്ന സാഹിത്യ ശാഖയെ ഭാഷയുടെയും ആഖ്യാനത്തിന്റെയും തലത്തില്‍ പുതുക്കിപ്പണിയുന്ന മൗലികമായ കൃതിയായിരിക്കും 'ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്സ്' എന്ന് പ്രസാധകര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. അടുത്ത കാലത്ത് വായിച്ച ഏറ്റവും മികച്ച പുസ്തകമാണ് ഇതെന്നും പ്രസാധകര്‍ പറയുന്നു.

ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്സി'ലെ പുസ്തകത്തിലെ ഉന്‍മാദികളും, ദുരാത്മാക്കള്‍ പോലുമായ കഥാപാത്രങ്ങള്‍ ലോകത്തിലേക്കുള്ള വഴി കണ്ടെത്തി എന്നതും താന്‍ പ്രസാധകരെ കണ്ടെത്തി എന്നതും സന്തോഷകരമാണെന്ന് അരുന്ധതി റോയ് പറഞ്ഞു. 

അടുത്ത വര്‍ഷം ജൂണില്‍ പുസ്തകം പുറത്തിറങ്ങും.