പേടിച്ച് പേടിച്ചാണ് പോലീസ് ഓഫീസര്‍ കാറിന്‍റെ ചില്ല് തകര്‍ക്കുന്നത്
നിര്ത്തിയിട്ട കാറില് കരടി കയറിയിരുന്നാലെന്ത് ചെയ്യും? ആകെ പെട്ടുപോകും. യു.എസ്സില് നിന്നുള്ള രസകരമായൊരു വീഡിയോ ആണിത്. കരടി കയറിയതിനെ തുടര്ന്ന് പോലീസ് ഓഫീസര് കാറിന്റെ ചില്ല് തകര്ത്താണ് കരടിയെ പുറത്തിറക്കുന്നത്. പേടിച്ച് പേടിച്ചാണ് പോലീസ് ഓഫീസര് കാറിന്റെ ചില്ല് തകര്ക്കുന്നത്. കരടി അക്രമിക്കുമോയെന്ന് ഭയന്ന് ചില്ല് തകര്ത്തയുടന് ഇയാള് ഓടുന്നതും വീഡിയോയില് കാണാം.

