ബീജിംഗ്: ഞെട്ടിക്കുന്നതായിരുന്നു ആ കാഴ്ച. അതിവേഗം വന്ന ട്രക്ക് ഒരു കാറിനു മുകളിലേക്ക് മറിഞ്ഞു. കാറില്‍ മൂന്നു പേരുണ്ടായിരുന്നു. രണ്ടു മുതിര്‍ന്നവര്‍ തല്‍ക്ഷണം മരിച്ചു. അതിലുണ്ടായിരുന്ന അഞ്ചു വയസ്സുള്ള കുഞ്ഞു മാത്രം പരിക്കുകളോടെ രക്ഷപ്പെട്ടു. ചൈനയിലെ യുനാന്‍ മേഖലയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.