പെട്രോള്‍ പമ്പില്‍ നിന്ന ബൈക്ക് തീപിടിച്ചു. രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കര്‍ണ്ണാടകയിലെ കുല്‍ബര്‍ഗില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍. അത്യവശ്യം തിരക്കുള്ള പെട്രോള്‍ പമ്പിലാണ് സംഭവം. 

സെഡാം എന്ന സ്ഥലത്തെ പെട്രോള്‍ പമ്പില്‍ എത്തിയ വ്യക്തിയുടെ ബൈക്ക് പെട്രോള്‍ ഫില്ലിംഗ് മെഷ്യന് മുന്നില്‍ വച്ച് തീപിടിക്കുകയായിരുന്നു. ഇതോടെ ബൈക്ക് ഉടമ ബൈക്ക് ഉപേക്ഷിച്ച് ഓടി.

ഇതോടെ പെട്രോള്‍ സ്റ്റേഷനിലുണ്ടായിരുന്നവരും പുറത്തേക്ക് ഓടി. പലരും പെട്രോള്‍ തീര്‍ന്ന ബൈക്കുകള്‍ തള്ളിയാണ് ഓടുന്നത് എന്നത് ദൃശ്യങ്ങളില്‍ കാണാം. പെട്രോള്‍ സ്റ്റേഷനിലെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്

വീഡിയോ ഇവിടെ കാണാം