ആത്മഹത്യ ചെയ്യാന്‍ തയ്യാറെടുത്ത് നിന്നയാളെ ജീവിതത്തിലേക്ക് കൈപിടിച്ച് ബൈക്ക് യാത്രികന്‍. ഏതോ റഷ്യന്‍ നഗരത്തിലാണ് സംഭവം. ബൈക്കില്‍ സഞ്ചരിച്ചിരുന്ന യുവാവ് ആത്മഹത്യ ചെയ്യാന്‍ മേല്‍പ്പാലത്തില്‍ നില്‍ക്കുന്ന മറ്റൊരു യുവാവിനെ കണ്ട് ബൈക്ക് തിരിച്ചു. യുവാവ് നില്‍ക്കുന്ന പാലത്തിന്റെ ചുവട്ടിലേക്ക് വന്ന ബൈക്ക് യാത്രികന്‍ മിനിറ്റുകള്‍ നീണ്ട സംഭാഷണത്തിലൂടെ ഇയാളെ പിന്തിരിപ്പിക്കുന്നതാണ് സംഭവം. 

ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അമ്മയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിന് സ്‌മോളെന്‍സ്‌ക് എന്ന റഷ്യന്‍ നഗരത്തിലേക്ക് പോകുകയായിരുന്ന യുവാവ് ബൈക്ക് നിര്‍ത്തി രക്ഷകനായത്. ചാടാന്‍ തുനിയുന്ന യുവാവിനെ പിന്തിരിപ്പിക്കുന്നതും അയാള്‍ ചാടിയാല്‍ വാഹനങ്ങളുടെ അടിയില്‍പ്പെടാതിരിക്കാന്‍ വാഹനങ്ങള്‍ തടയുന്നതും വീഡിയോയിലുണ്ട്. ഇതിനകം 2 കോടിപ്പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.