Asianet News MalayalamAsianet News Malayalam

പക്ഷികളെ ഹെയര്‍ റോളറിലാക്കി കടത്താന്‍ ശ്രമം; എയര്‍പോര്‍ട്ടില്‍ പിടിക്കപ്പെട്ടു

പന്തയത്തിന് വേണ്ടിയാണ് മിക്കപ്പോഴും ഇത്തരം പക്ഷികളെ ഉപയോഗിക്കുക. ഒരു മിനിറ്റില്‍ എത്ര തവണ, എത്ര ഉച്ചത്തില്‍ ചിലയ്ക്കും എന്നതാണ് പന്തയം. പിടിച്ചെടുത്ത പക്ഷിക്കുഞ്ഞുങ്ങളെ യു.എസ് ഡിപ്പാര്‍ഡ്മെന്‍റ് ഓഫ് അഗ്രികള്‍ച്ചേഴ്സ് വെറ്ററിനറി സര്‍വീസ് ഓഫീസിലേക്ക് കൈമാറി. 
 

birds in hair roller passenger caught at airport
Author
John F. Kennedy International Airport (JFK), First Published Dec 14, 2018, 2:48 PM IST

ഹെയര്‍ റോളറില്‍ വെച്ച് പക്ഷികളെ കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായി. ഗുയാനയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പോകുന്ന യാത്രക്കാരനെയാണ് പക്ഷികളെ അനധികൃതമായി കൊണ്ടുപോകുന്നതില്‍ നിന്നും തടഞ്ഞത്. പ്ലാസ്റ്റിക് റോളുകള്‍ക്കുള്ളില്‍ 70 കുഞ്ഞുപക്ഷികളാണുണ്ടായിരുന്നത്. ഹെയര്‍ റോളറിലാക്കിയ ശേഷം അവ ബാഗില്‍ വയ്ക്കുകയായിരുന്നു. 

യു എസ്സില്‍ താല്‍ക്കാലികമായി ഈ യാത്രക്കാരന്‍റെ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ഭാവിയില്‍ പ്രവേശനത്തിന് അപേക്ഷ നല്‍കാം. ഇയാളില്‍ നിന്ന് അധികൃതര്‍ പിഴയും ഈടാക്കി. ഇത് ആദ്യത്തെ സംഭവമല്ല. നിരവധി തവണ ഇതുപോലെ പക്ഷിക്കുഞ്ഞുങ്ങളെ കടത്തിയിട്ടുണ്ടെന്നും പലരില്‍ നിന്നും പിഴയീടാക്കേണ്ടി വന്നിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു. പലപ്പോഴും മയക്കി ഹെയര്‍ റോളര്‍, ടോയ് ലെറ്റ് പേപ്പര്‍ ട്യൂബ് എന്നിവയിലൊക്കെ ആക്കിയാണ് പക്ഷികളെ കടത്തുന്നത്. 

പന്തയത്തിന് വേണ്ടിയാണ് മിക്കപ്പോഴും ഇത്തരം പക്ഷികളെ ഉപയോഗിക്കുക. ഒരു മിനിറ്റില്‍ എത്ര തവണ, എത്ര ഉച്ചത്തില്‍ ചിലയ്ക്കും എന്നതാണ് പന്തയം. പിടിച്ചെടുത്ത പക്ഷിക്കുഞ്ഞുങ്ങളെ യു.എസ് ഡിപ്പാര്‍ഡ്മെന്‍റ് ഓഫ് അഗ്രികള്‍ച്ചേഴ്സ് വെറ്ററിനറി സര്‍വീസ് ഓഫീസിലേക്ക് കൈമാറി. 

യു.എസ്സില്‍ യാത്രക്കാര്‍ക്ക് അരുമമൃഗങ്ങളെയും കൊണ്ട് യാത്ര ചെയ്യുന്നതിന് തടസമില്ല. പക്ഷെ, പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണം. വാണിജ്യാവശ്യത്തിനായി പക്ഷികളെ കടത്തുന്നതും തടസമല്ല, പക്ഷെ, കൊണ്ടുപോകുന്നയാള്‍ക്ക് നിര്‍ബന്ധമായും പെര്‍മിറ്റ് ഉണ്ടായിരിക്കണം. മാത്രവുമല്ല നിയമം അനുശാസിക്കുന്ന വിധത്തിലാവണം കൊണ്ടുപോകുന്നത്. 

Follow Us:
Download App:
  • android
  • ios