ബറേലിക്കടുത്ത് ദേശീയ പാതയിലെ ടോള്‍ ബൂത്തിലാണ് സംഭവം. സീതാപ്പൂരില്‍നിന്നുള്ള ബി.ജെ.പി എം.എല്‍.എ രാകേഷ് റാത്തോഡ് ആണ് ടോള്‍ ബൂത്ത് ജീവനക്കാരനെ മര്‍ദ്ദിച്ചത്.

ടോള്‍ ഫീ നല്‍കാതെ പോവാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് എം.എല്‍.എയുടെ കൂടെയുള്ളവരും ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടായതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. കാശ് നല്‍കാതെ വിടില്ലെന്ന് ജീവനക്കാരന്‍ പറയുകയും റോഡ് അടച്ചിടുകയും ചെയ്തു. തുടര്‍ന്ന് 10 മിനിറ്റോളം എം.എല്‍.എ കാത്തുനില്‍ക്കേണ്ടി വന്നു. ഇതിനുശേഷമാണ് എം.എല്‍.എ ഇടപെട്ടത്. അദ്ദേഹം ഗേറ്റ് വലിച്ചു തുറക്കുകയും അവിടെ നിന്ന ജീവനക്കാരനെ വലിച്ചിട്ട് മര്‍ദ്ദിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.