
ദിവസം മുഴുവന്‍ കൊണ്ട് നടന്നു ഉപയോഗിക്കുന്നവര്‍ക്ക് 6 ഡി യുടെ കുറഞ്ഞ ഭാരം വളരെ സഹായകരം ആയിരുന്നു.ഒപ്പം സാങ്കേതികത്തികവുള്ള ചിത്രങ്ങളും കൂടി ആയപ്പോള്‍ ഫോട്ടോഗ്രാഫേഴ്‌സിന്റെ ഇഷ്ടപ്പെട്ട ക്യാമറകളില്‍ ഒന്നായി കാനണ്‍ 6 ഡി.
2012 ല്‍ ഇറങ്ങിയ 6 ഡി യുടെ പരിഷ്‌കരിച്ച പതിപ്പ് ഇതാ വരവായി. കാനന്‍ മാര്‍ക്ക് 4 ല്‍ നിന്നും വലിയ വ്യത്യാസം ഇല്ലാത്ത ഇമേജ് ക്വാളിറ്റി പ്രതീക്ഷിക്കാം. ഇപ്പോള്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ചു ഈ മാസം അവസാനത്തോടെ മാര്‍ക്കറ്റില്‍ എത്തും.
26.2 മെഗാപിക്‌സല്‍ EOS 6 ഡി മാര്‍ക്ക് II കാനോണിന്റെ ചെറിയ, ഭാരം കുറഞ്ഞതും വില കുറഞ്ഞതുമായ ഫുള്‍ ഫ്രെയിം കാമറ. 6 ഡി യുടെ ഏറ്റവും വലിയ പോരായ്മ ആയിരുന്നു 11 ഏരിയ ഓട്ടോ ഫോക്കസ് പോയന്റ്‌സ്. മാര്‍ക്ക് II വില്‍ 45 ഏരിയ ഓട്ടോ ഫോക്കസ് പോയ്ന്റ്‌സ് ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. ഫോക്കസിങ് സ്പീഡില്ല എന്ന പരാതി ഇനി കാണില്ല.
ഫങ്ങ്ഷന്‍ ഫോട്ടോഗ്രാഫി ചെയ്യുന്നവര്‍ക്കു 6 ഡി മാര്‍ക്ക് II കുറഞ്ഞ വിലക്കുള്ള തിരഞ്ഞെടുപ്പായിരിക്കും. വിഡിയോഗ്രാഫര്‍മാര്‍ക്കായി 5ആക്‌സിസ് ഇമേജ് സ്റ്റെബിലൈസേഷന്‍ സംവിധാനം ഉള്‍പ്പെടിത്തിയിരിക്കുന്നു.
വീഡിയോ ഷൂട്ട് ചെയ്യുമ്പോള്‍ 5ആക്‌സിസ് ഇമേജ് സ്‌റ്റെബിലൈസേഷന്‍ ഷേക്ക് കുറക്കാന്‍ സഹായിക്കും. കാനന്‍ ഫുള്‍ ഫ്രെയിം ക്യാമറയില്‍ ആദ്യമായിട്ടാണ് 5ആക്‌സിസ് ഇമേജ് സ്‌റ്റെബിലൈസേഷന്‍ ഉള്‍പ്പെടുത്തുന്നത്.
കാനന്‍ 80 ഡി യില്‍ ഉള്ള HDR മൂവി സംവിധാനവും ഉള്‍പ്പെടുത്തിയിരിക്കുന്നു. വളരെ പെട്ടന്ന് മാറുന്ന ലൈറ്റിംഗ് സാഹചര്യങ്ങളില്‍ 6 ഡി 2 വില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ആന്റി ഫ്‌ളിക്കര്‍ സംവിധാനം കൂടുതല്‍ നല്ല വീഡിയോ / ഫോട്ടോ എടുക്കാന്‍ സഹായകരം ആകും.
അത്യാവശ്യം പൊടിയും വെള്ളവും കയറാതെ സഹായിക്കുന്ന വെതര്‍ സീല്‍ഡ് സംവിധാനവും ഇതിന്റെ സവിശേഷതയാണ്.
EOS 6D മാര്‍ക്ക് 2 വിന്റെ സവിശേഷതകള്‍
പിക്‌സല്‍സിന്റെ എണ്ണം: 26.2 ദശലക്ഷം പിക്‌സലുകള്‍
പ്രോസസ്സര്‍ : DIGIC 7
ഇരട്ട പിക്‌സല്‍ CMOS ഓട്ടോ ഫോക്കസിംഗ്
AF പോയിന്റ്: 45 പോയിന്റ് ക്രോസ് ടൈപ്പ്
തുടര്‍ച്ചയായ ഷൂട്ടിംഗ് സ്പീഡ് : 6.5
പരമാവധി ISO സെന്‍സിറ്റിവിറ്റി: 40000 (extended ISO: 102400)
വീഡിയോ: ഫുള്‍ എച്ച്ഡി
റിയര്‍ LCD 3.0 മള്‍ട്ടി ആംഗിള്‍, ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ
വൈഫൈ · ബ്ലൂടൂത്ത് GPS സംവിധാനങ്ങള്‍
വലുപ്പം: 144.0 x 110.5 x 74.8 മില്ലിമീറ്റര്‍
ഭാരം: 765 ഗ്രാം
വില : 2000 ഡോളര്‍ (ബോഡി മാത്രം 1.20 lakh വില പ്രതീക്ഷിക്കുന്നു)
പോരായ്മ
സമാന വിലക്ക് ലഭിക്കുന്ന മറ്റു കമ്പനികളുടെ ക്യാമറകള്‍ 4 കെ വീഡിയോ പ്രധാനം ചെയ്യുമ്പോള്‍ 6 ഡി മാര്‍ക്ക് II ഫുള്‍ എച് ഡി യില്‍ ഒതുങ്ങുന്നു. മെമ്മറി കാര്‍ഡ് സ്ലോട്ട് ഒന്നേ ഉള്ളൂ .ഫോക്കസിങ് പോയിന്റ്‌സ് കുറവാണെന്നതും ഒരു പോരായ്മയാണ്.
