ബാങ്കോക്ക്: മനുഷ്യന്‍റെ പരിണാമവഴിയിലെ പിന്‍ഗാമിയാണ് ഒറാങ്കുട്ടന്‍ പോലുള്ള മനുഷ്യ കുരങ്ങുകള്‍. അവ എന്നാല്‍ ചിലപ്പോള്‍ മനുഷ്യ സ്വഭാവം കാണിക്കും. ബാങ്കോക്കിലെ സഫാരി വേള്‍ഡില്‍ സന്ദര്‍ശകര്‍ക്ക് അവിടുത്തെ മൃഗങ്ങളോടൊപ്പം നിന്ന് ഫോട്ടോ എടുക്കാനുള്ള സൗകര്യമുണ്ട്. നിശ്ചിത തുക നല്‍കി ടിക്കറ്റ് എടുത്താല്‍ ഇവയോടൊപ്പം ഇഷ്ടമുള്ള രീതിയില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാം.

എന്നാല്‍ കുരങ്ങനോടൊപ്പം പോസ് ചെയ്ത യുവതിയ്ക്ക് സംഭവിച്ചത് കാണികളെ ഞെട്ടിച്ചു

പല പോസുകളില്‍ മനുഷ്യക്കുരങ്ങിനോടൊപ്പം നിന്ന് ഫോട്ടോ എടുക്കുകയായിരുന്നു യുവതി. ഒടുവില്‍ ടൈറ്റാനിക് സ്റ്റൈലില്‍ പിന്നില്‍ കുരങ്ങനെ നിര്‍ത്തിയപ്പോള്‍ കുരങ്ങച്ചന്‍ യുവതിയുടെ ശരീരഭാഗങ്ങളില്‍ കൈവച്ചു.