എന്തിനാ നിനക്ക് കുഞ്ഞ്..?
എനിക്ക് പാട്ടുപാടി ഉറക്കാന്‍..
നീ സ്കൂളിപ്പോയാല്‍ കുഞ്ഞിനെ ആരു നോക്കും?
കുഞ്ഞ് അവിടെ വരും.. സ്കൂളില്..
എടീ അവള് തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞല്ലിയോ?
ഞാനവളെ തൊട്ടിലില്‍ കിടത്തീട്ട് സ്കൂളില്‍ പോവും..
അപ്പോ അവളെ ആരു നോക്കും?
പപ്പാ...
(ഒരു നിമിഷത്തെ നിശബ്ദത) പപ്പാ എന്നാലും എനിക്കൊരു കുഞ്ഞിനെ വേണം..

ഒരച്ഛനും പെണ്‍കുഞ്ഞും തമ്മിലുള്ള രസകരമായ സംഭാഷണമാണിത്. അവള്‍ക്കൊരു കുഞ്ഞിനെ വേണമെന്ന് പറഞ്ഞ് അച്ഛനോട് വഴക്കിടുകയാണ് ഈ കുഞ്ഞു പെണ്‍കുട്ടി. ഞാനവള്‍ക്ക് പശുവിന്‍ പാലുകൊടുത്തും തലയില്‍ തലോടിയുമൊക്കെ വളര്‍ത്തുമെന്നും പിന്നെ തൊട്ടിലില്‍ കിടത്തി പാട്ടുപാടി ഉറക്കുമെന്നുമൊക്കെ പറയുന്ന രസകരമായ ഈ വീഡിയോ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്‍തത് കിരണ്‍സ് എ ടി പിയാണ്. വീഡിയോ കാണാം