Asianet News MalayalamAsianet News Malayalam

ഭാര്യയ്ക്ക് പകരം സെക്സ് ടോയ് വാങ്ങി; പിന്നെ ഭര്‍ത്താവിന് സംഭവിച്ചത്

chinese man wife
Author
First Published Aug 20, 2016, 3:11 AM IST

ബിയജിംഗ്: ഭാര്യയ്ക്ക് പകരം ഭാര്യമാത്രം എന്നതാണ് ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയിലെ സാങ്ഗ് വെന്‍ലിയാങ്ങ് എന്ന എഴുപതുകരന്‍റെ അനുഭവം തെളിയിക്കുന്നത്. കാന്‍സര്‍വന്നു മരിച്ച ഭാര്യ തീര്‍ത്ത ശൂന്യത നികത്താന്‍ വലിയ വില കൊടുത്ത് സെക്സ് ടോയ് വാങ്ങിയ ഇദ്ദേഹത്തിന്‍റെ അനുഭവം ചൈനീസ് മാധ്യമങ്ങളിലെ പ്രധാന വാര്‍ത്തയാണ്. 

സാങ്ഗ് വാങ്ങിച്ച പാവയുടെ വില കേട്ടു ഞെട്ടരുത്.ഒരുലക്ഷത്തി അറുപതിനായിരം രൂപ.പാവയെ വാങ്ങിയെന്ന് മാത്രമല്ല ഭാര്യയുടെ വസ്ത്രങ്ങളും ആഭരണങ്ങളും അണിയിച്ച് റൂമില്‍ കിടത്തിയിരിയ്ക്കുകയാണ്.നല്പ്പതുവര്‍ഷം ഒരുമിച്ച് ജീവിച്ച ഈ ദമ്പതികള്‍ക്ക് കുട്ടികളുമില്ല.

ഡോക്ടറാണ് ആണ് സാങ്ഗ് വെന്‍ലിയാങ്ങ്. കഴിഞ്ഞ ഓഗസ്തില്‍ ഭാര്യ മരിച്ച് ഒരുമാസം കഴിഞ്ഞാണ് ഇയാള്‍ ഈ പാവയെ വാങ്ങുന്നത്. വീട്ടില്‍ വരുന്ന മറ്റാരെയും ഈ പാവ കാണാന്‍ ഇയാള്‍ അനുവദിയ്ക്കാറില്ല.പുറത്തേയ്ക്ക് അങ്ങനെ പോകാറുമില്ല.ഭാര്യയുടെ സാന്നിധ്യം തന്‍റെ കൂടെ ഉണ്ടെന്നാണ് ഇയാളുടെ വാദം.

പക്ഷെ വാങ്ങി ആറുമാസം പോലും ആകുന്നതിനു മുന്‍പ് പാവയ്ക്ക് കേടുപാടുകള്‍ വന്നുതുടങ്ങി.ഇത്രയും വില കൊടുത്ത് വാങ്ങിയിട്ട് ഇത്ര പെട്ടെന്ന് കേടായതിന്റെ പേരില്‍ പാവക്കമ്പനിയ്ക്കെതിരെ കേസ് കൊടുക്കാന്‍ ഒരുങ്ങുകയാണ് ഇയാള്‍.

Follow Us:
Download App:
  • android
  • ios