അമേരിക്ക താങ്ക്‌സ് ഗിവിംഗ് ഡേ ആഘോഷിച്ച ദിനത്തില്‍ രാത്രി പത്തു മണിക്ക് സിഎന്‍എന്‍ ചാനല്‍ ട്യൂണ്‍ ചെയ്തവര്‍ക്കാണ് അബദ്ധം പറ്റിയത്. ചാനലിന്റെ സഞ്ചാരവും ഭക്ഷണവുമായി ബന്ധപ്പെട്ട വിഖ്യാത പരിപാടി 'ആന്‍റണി ബൗര്‍ഡെയ്ന്‍: പാര്‍ട്‌സ് അണ്‍നോണ്‍' എന്ന പരിപാടി കാണാനായി ചാനല്‍ തുറന്നപ്പോഴാണ് നാട്ടുകാര്‍ക്ക് ഞെട്ടിക്കുന്ന പോണ്‍ വീഡിയോ കാണേണ്ടി വന്നത്.
ബൗര്‍ഡിന്‍റെ സഞ്ചാരം പരിപാടിക്ക് പകരം ആള്‍ക്കാര്‍ കണ്ടത് പോണ്‍താരം റിലി ക്വിന്നിന്‍റെ പ്രകടനമായിരുന്നു. 10.30 യ്ക്കായിരുന്നു സംഭവം. കാര്യം തിരിച്ചറിഞ്ഞ അവര്‍ പിന്നീട് ദൃശ്യം കറുപ്പിച്ചു കളഞ്ഞു. ബോസ്റ്റണില്‍ സിഎന്‍എന്നിന്‍റെ പരിപാടിയുടെ സംപ്രേഷകര്‍ ന്യൂജഴ്‌സി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍സിഎന്‍ ആണ്.
മൂവീസ്, സ്‌പോര്‍ട്‌സ്, കുട്ടികളുടെ പരിപാടി എന്നിവ ഉള്‍പ്പെടെ വിവിധ പരിപാടികളുടെ സംപ്രേഷണാവകാശം നേടിയിരിക്കുന്നത് ഇവരാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ സംഭവം വന്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്. അതേസമയം സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ആര്‍സിഎന്നിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചാനല്‍ പറഞ്ഞു.
