Asianet News MalayalamAsianet News Malayalam

ഇപ്പോഴല്ലെങ്കില്‍ പിന്നെപ്പോള്‍, കൊറോണയോട് പറയാം 'ഹലോ ഫാർമേർ'

'കൊറോണക്കാലം: ലോകമെങ്ങുമുള്ള മലയാളികളുടെ അനുഭവക്കുറിപ്പുകള്‍ തുടരുന്നു.റാഫിസ് മുഹമ്മദ് എഴുതുന്നു

corona days rafis mohammed writes
Author
Thiruvananthapuram, First Published Apr 1, 2020, 3:14 PM IST

കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.

corona days rafis mohammed writes

എന്റെ പേര് റാഫിസ് മുഹമ്മദ്, ഞാനൊരു കൃഷിക്കാരനല്ല, എന്റെ  പ്രൊഫഷന് കൃഷിയുമായി യാതൊരു ബന്ധവുമില്ല! ഈ കൊറോണ എന്ന മഹാ മാരിയിൽ എല്ലാ ടെക്കികളെയും പോലെ ഞാനും 'വർക്ക് അറ്റ് ഹോം' -ലാണ്. ഓൺലൈൻ മീറ്റിങ്ങും, റൈസം ടെക്കിലുള്ള സഹപ്രവർത്തകർക്ക് നിർദേശം നൽകിയും, ഫുഡ്  അടിച്ചും കുറേനേരം ഉറങ്ങിയും, ന്യൂസ് കണ്ടും  ദിവസങ്ങൾ തള്ളി നീക്കുന്നതിനിടയിൽ എപ്പോഴോ ഒന്ന്  തൊടിയിലേക്ക്  ഇറങ്ങി. അത്യവശ്യം ഒരു അടുക്കളത്തോട്ടത്തിനുള്ള സ്ഥലം ഉണ്ട്. ഒരു ശ്രമം നടത്തിയാലോ എന്നാലോചിച്ചു. സ്വതവേ മടിയനായ ഞാൻ എപ്പോഴത്തെയും പോലെ പിന്നെയാവട്ടെ എന്ന് കരുതി.

എന്നാൽ, പതിവിന് വിപരീതമായി ചില ചിന്തകൾ, ചില തീരുമാനങ്ങൾ, ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് ‌എന്ന തോന്നൽ. അതേ കാര്യങ്ങൾ  വളരെ ഗൗരവമുള്ളതാണ്. നമുക്ക് ഭക്ഷ്യ വിഭവങ്ങൾ തരുന്ന കർണാടക അതിർത്തി അടച്ചിരിക്കുന്നു, തമിഴ് നാട് എപ്പോഴാണ് അടക്കുക എന്നറിയില്ല. പച്ചക്കറികൾക്ക് വിലകൂടിയിട്ടുണ്ട് അല്ലെങ്കിൽ തന്നെ വിഷമടിച്ച പച്ചക്കറികൾ എത്രനാൾ വാങ്ങും. 

നമ്മുടെ ബഹു: മുഖ്യമന്ത്രിയും കൃഷിമന്ത്രിയും ആഹ്വനം ചെയ്തപോലെ അടുക്കളത്തോട്ടം തുടങ്ങിയാലോ? ഇങ്ങനെ ഒരോരോ ചിന്തകൾ ആശങ്കകൾ!‌ ഇപ്പോഴാണെങ്കിൽ ആവശ്യത്തിന് സമയവും. ഒരു ശ്രമം നടത്തിനോക്കാം എന്ന് കരുതി. അങ്ങനെ കുറച്ച് ചീര, വെണ്ട, വഴുതന വിത്തുകൾ സംഘടിപ്പിച്ചു. നടാൻ ആരംഭിച്ചു. ഈ കാര്യങ്ങൾ എല്ലാം എന്റെ സ്ഥാപനത്തിലെ സഹപ്രവർത്തകരോട് രാവിലത്തെ ഓൺലൈൻ മീറ്റിങ്ങിൽ ഷെയർ ചെയ്തു ഫോട്ടോ ഉൾപ്പെടെ. ഇതൊക്കെ കണ്ട് അവർക്കും നല്ല ആവേശവും താലപര്യവും ഉണ്ടായി. (സാധാരണ പ്രൊജക്റ്റ് കൊടുക്കുമ്പോൾ ഉള്ളതിനേക്കാൾ.)

അങ്ങനെ എന്തായാലും ഇനിയുള്ള ദിവസങ്ങളിൽ അൽപ്പം കൃഷിക്കാര്യവും! എന്നും രാവിലെ  ഞാൻ എന്റെ ചെറിയ അടുക്കളത്തോട്ടത്തിലേക്ക്  ചെല്ലും (അടുക്കളത്തോട്ടം എന്നൊന്നും പറയാൻ പറ്റില്ലാട്ടോ ) ചെരിപ്പിടാതെ ആ നനവുള്ള  മണ്ണിലൂടെ നടക്കുമ്പോഴുള്ള സുഖമൊന്നും ഒരു ഐടി  ഓഫീസിലെ എസി -ക്കും തരാൻ പറ്റില്ല. അതേ, ഇനി നമുക്ക് പ്രകൃതിയിലേക്ക്‌  മടങ്ങാം. ഇതാണ് ശരിയായ സമയം. വിഷമടിക്കാത്ത നല്ല ഭക്ഷണം  നമ്മുടെ കുഞ്ഞുങ്ങൾക്ക് കൊടുക്കാം, സ്വയം ഒരു സമൂഹത്തിന് മാതൃകയാവാം.

കുറച്ചു വിപുലമായ രീതിയിൽ കൃഷി ചെയ്യണമെന്നുണ്ട്. എന്നാൽ, അതിനുള്ള അറിവ് പരിമിതമാണ്. അതുകൊണ്ട് കൃഷിയെ സ്നേഹിക്കുന്നവർക്കും, കർഷകർക്കും, തുടക്കക്കാർക്കും കൃഷി അറിവുകൾ പങ്കുവെക്കുന്നതിനുമായി 'ഹലോ ഫാർമേർ' എന്ന ഒരു ഫേസ്ബുക്  പേജ് തയ്യാറാക്കിയിട്ടുണ്ട്. കൃഷിയുടെ വിപണന സാധ്യതകൾ വളരെ വലുതാണ്. അത് ടെക്നോളജിയുടെ സഹായത്തോടെ എങ്ങനെ വിജയിപ്പിക്കാം എന്നാണ് ഞങ്ങളുടെ അടുത്ത ശ്രമം.

ഈ കൊറോണാ കാലത്തു മാത്രമല്ല ഇനിയങ്ങോട്ടുള്ള നാളുകളിൽ നമ്മൾ ഓരോരുത്തർക്കും ഒരു ചെറിയ കർഷകനായെങ്കിലും മാറാം സ്വയം പര്യാപ്‌ത കേരളത്തിനായ്. നിങ്ങളുടെ അടുക്കളത്തോട്ടത്തിന്റെ ഫോട്ടോ ഹലോ ഫാർമേർ എന്ന ഫേസ്ബുക് പേജിൽ # Be A Farmer എന്ന ഹാഷ്ടാഗോട് കൂടി പങ്ക് വെക്കാം, മറ്റുള്ളവർക്കും ഒരു പ്രചോദനമാകട്ടെ.

(കൊച്ചിയിലുള്ള  റൈസം ടെക്ക് എന്ന  ഐ ടി സ്ഥാപനത്തിന്റ സ്ഥാപകനും, സി.ഇ.ഒ -യും ആണ് റാഫിസ്  മുഹമ്മദ്.)

 

 

Follow Us:
Download App:
  • android
  • ios