Asianet News MalayalamAsianet News Malayalam

ഈ കുട്ടികള്‍ പൊളിയാണ്, രണ്ടുപേര്‍ അടുത്തിരുന്നാല്‍ കുരുപൊട്ടുന്നവര്‍ക്ക് കിട്ടിയ മറുപടി!

ഒരാണും പെണ്ണും ഒരുമിച്ചിരുന്നാല്‍ ഇവരുടെയെല്ലാം മനസ്സില്‍ ആധിയാണ്. 'മുടി വളര്‍ത്തിയവര്‍ കഞ്ചാവാണ്, അവള്‍ പോക്കു കേസാണ്, അവരെയെല്ലാം കണ്ടാലറിയാം, കുടുംബത്തിന് പേരുദോഷം പറയാന്‍ ജനിച്ചവരാണ്' എന്നിങ്ങനെയാണ് ഇത്തരക്കാരുടെ സ്ഥിരം വാചകമടികള്‍. 

Speak up  Sumesh M on moral policing in kerala
Author
Thiruvananthapuram, First Published Jul 22, 2022, 4:55 PM IST

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

Speak up  Sumesh M on moral policing in kerala


തിരുവനന്തപുരത്തെ സി ഇ ടി കോളജിനടുത്ത ബസ് സ്‌റ്റോപ്പാണ് പുതിയ ചര്‍ച്ചാ വിഷയം. ചില സദാചാര വാദക്കാര്‍ ബസ് സ്‌റ്റോപ്പിലെ ഇരിപ്പിടങ്ങള്‍ വെട്ടിപ്പൊളിച്ച് ഒറ്റയൊറ്റ സീറ്റുകളാക്കി മാറ്റുകയായിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നു എന്നതാണ് സദാചാരക്കാരുടെ കുരു പൊട്ടിച്ചത്. ഈ സദാചാര നാടകത്തോട് അതേ നാണയത്തില്‍ തിരിച്ചടിച്ചിരിക്കുകയാണ് തിരുവനന്തപുരം സി ഇ ടി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നതില്‍ മാനസിക നില തകര്‍ന്ന ചിലര്‍ ബസ് സ്റ്റോപ്പിലെ ഇരിപ്പിടങ്ങള്‍ മുറിച്ച് വേര്‍തിരിച്ചുവച്ചു. ഇത് മനസ്സിലാക്കിയ ചില വിദ്യാര്‍ത്ഥികള്‍ ആ സ്റ്റോപ്പില്‍ തന്നെ മടിയിലിരുന്നു പ്രതിഷേധിക്കുകയായിരുന്നു. 

രണ്ട് വ്യക്തികള്‍ ഒരുമിച്ചിരിക്കുന്നതില്‍, പരസ്പരം അടുത്തിടപഴകുന്നതില്‍ എന്തിനാണ് നിങ്ങള്‍ക്കിത്ര അസഹിഷ്ണുത?  Also Read : 'അടുത്തിരിക്കുന്നില്ല, മടിയിലിരിക്കും'; സീറ്റ് വെട്ടിപ്പൊളിച്ച സദാചാരവാദികൾക്ക് മറുപടി നൽകി വിദ്യാ‍ര്‍ത്ഥികൾ

Speak up  Sumesh M on moral policing in kerala

 

ഒരാണും പെണ്ണും ഒരുമിച്ചിരുന്നാല്‍ ഇവരുടെയെല്ലാം മനസ്സില്‍ ആധിയാണ്. 'മുടി വളര്‍ത്തിയവര്‍ കഞ്ചാവാണ്, അവള്‍ പോക്കു കേസാണ്, അവരെയെല്ലാം കണ്ടാലറിയാം, കുടുംബത്തിന് പേരുദോഷം പറയാന്‍ ജനിച്ചവരാണ്' എന്നിങ്ങനെയാണ് ഇത്തരക്കാരുടെ സ്ഥിരം വാചകമടികള്‍. 

എന്തെങ്കിലും ചോദിക്കുമ്പോള്‍ സ്ഥിരമായി ഇന്ത്യന്‍ സംസ്‌കാരത്തെയും മറ്റും കുറിച്ച് വാചാലരാകുന്നവര്‍ മറ്റുള്ളവരുടെ സ്വകാര്യത മാനിക്കുകയെന്നതാണ് മഹത്തായ സംസ്‌കാരം എന്നത് മറന്നുപോകുന്നതോ അതോ അവഗണിക്കുന്നതോ?

രണ്ടു വ്യക്തികള്‍ ഒന്നിച്ചിരിക്കുന്നതോ, അവര്‍ക്കിഷ്ടപ്പെട്ട ജീവിതം തിരഞ്ഞെടുക്കുന്നതിലോ നിങ്ങള്‍ക്കെന്തിനാണിത്ര അസഹിഷ്ണുത? അവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ എന്തിനാണ് നിങ്ങളിങ്ങനെ കൈ കടത്തുന്നത്?

പരസ്പരം പ്രണയിക്കുന്നവര്‍ മാത്രം നേരിടുന്ന പ്രശ്‌നമാണോ സദാചാര പൊലീസിംഗ്. അല്ലേയല്ല. 

കൊല്ലത്തെ ഒരു ബീച്ചില്‍ അമ്മയെയും മകനും വരെ സദാചാരത്തിനിരയായിട്ടുണ്ട്. നാട്ടിലെ വഴിയോരങ്ങളിലെ കലുങ്കിലിരുന്ന് അടക്കം പറയുന്നവരായാലും പുറത്ത് ചൂരലുമെടുത്ത് പ്രതിഷേധിക്കുന്നവരായാലും, വലിയ പിന്തുണ ഇത്തരം കാര്യങ്ങള്‍ക്ക് ലഭിക്കുന്നതും നാട്ടില്‍ നിറയെ അക്രമങ്ങള്‍ വളരുന്നതും ഏറെ ഭയത്തോടെയാണ് നാം നോക്കിക്കാണേണ്ടത്. Also Read : 'ദുരാചാരവും കൊണ്ടുവന്നാൽ പിള്ളേര് പറപ്പിക്കും', സിഇടി വിദ്യാർത്ഥികൾക്ക് അഭിവാദ്യവുമായി വിദ്യാഭ്യാസമന്ത്രി

എന്താണ് സദാചാരം? എവിടെയാണ് അതിന്റെ നിര്‍വചനം ആരംഭിക്കുന്നത്? ശ്ലീലത്തിന്റെയും അശ്ലീലത്തിന്റെയും അതിര്‍വരമ്പുകള്‍ നിങ്ങള്‍ എവിടെ വച്ചാണ് വിഭജിക്കുന്നത? 

തനിക്ക് ലഭിക്കാത്തത് മറ്റുള്ളവര്‍ക്ക് ലഭിക്കുമ്പോഴുണ്ടാകുന്ന അസൂയയില്‍ നിന്നുടലെടുത്തതാണ് ഈ കപട സദാചാരപ്രേമങ്ങള്‍. സംസ്‌കാരത്തിന്റെയും മതത്തിന്റെയും പേരുപറഞ്ഞ് തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുകയാണിവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കൂടാതെ ലൈംഗിക ദാരിദ്ര്യവും ഇതില്‍ തെളിഞ്ഞുകാണാവുന്നതാണ്. തികച്ചും പഴഞ്ചന്‍ ചിന്താഗതിയില്‍നിന്നുടലെടുക്കുന്ന ഇത്തരം അസുഖങ്ങള്‍ ചികില്‍സിക്കാന്‍ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിനോ അല്ലെങ്കില്‍ നിയമവ്യവസ്ഥക്കോ കഴിയുന്നില്ലെന്നത് മറ്റൊരു വിരോധാഭാസം. Also Read : 'ആ ബസ് കാത്തിരിപ്പ് കേന്ദ്രം ഇനി വേണ്ട'; പൊളിച്ച് ജെൻഡർ ന്യൂട്രൽ ബസ് ഷെൽറ്റർ സ്ഥാപിക്കുമെന്ന് മേയർ

ആണിനേയും പെണ്ണിനേയും മറ്റു ജെന്‍ഡറുകളെയും കുറിച്ച്, തങ്ങളറിയാതെ സ്വാംശീകരിക്കപ്പെട്ട വികലമായ സാമൂഹ്യ ബോധം മനസ്സില്‍െവച്ചുകൊണ്ടാണ് ഇവര്‍ നോക്കുന്നത്. അങ്ങനെ നോക്കിക്കാണുമ്പോള്‍ സമൂഹം ഒരു പുഴുക്കുത്തേറ്റതായി ഇത്തരക്കാര്‍ക്ക് തോന്നുന്നു. പലപ്പോഴും തന്റെ കാഴ്ചപ്പാടിന്റെ പ്രശ്‌നമാണിയതെന്നുപോലും അറിയാതെ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ആഴ്ന്നിറങ്ങി അവരുടെ ജീവിതത്തെ ശിഥിലമാക്കുന്നു.

ഇങ്ങനെ സദാചാര അതിക്രമങ്ങള്‍ നേരിട്ടവര്‍ പലപ്പോഴും ആത്മഹത്യക്കും മാനസിക സമ്മര്‍ദങ്ങള്‍ക്കും വരെ അടിമയായിട്ടുണ്ട്. പല കുടുംബ ബന്ധങ്ങളും ശിഥിലമായിട്ടുണ്ട്. ഇങ്ങനെ  തകര്‍ന്ന ജീവിതങ്ങള്‍ നേരെയാക്കാന്‍ ഇത്തരക്കാരെക്കൊണ്ട് സാധിക്കുമോ?

ഇല്ല.

ഓരോ തവണയും ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നും. ഇതിനെ ചോദ്യം ചെയ്യാത്തവരെയും മാതൃകാ പരമായി ശിക്ഷിക്കാത്തവരെയും കുറിച്ചുള്ള ആലോചന നാമെവിടെയാണ് ജജീവിതം മുന്നോട്ടു കൊണ്ടുപോവുന്നത് എന്ന ആശങ്ക വിതയ്ക്കും. പക്ഷെ കണക്കിനൊരു മറുപടി കൊടുത്താല്‍ തീരുന്ന പ്രശ്‌നമേ ഇവര്‍ക്കുണ്ടാകൂ. തിരുവനന്തപുരത്തെ കോളേജ് വിദ്യാര്‍ത്ഥികള്‍ കൊടുത്തത്‌പോലെ.

എന്തായാലും സി ഇ ടിയിലെ വിദ്യാര്‍ത്ഥികളുടെ മറുപടി ചിലരുടെയെല്ലാം കരണത്തേറ്റ അടിയാണ്. എപ്പോഴും അതിന്റെയൊരു ചൂട് അവരുടെ മുഖത്ത് മായാതെ നില്‍ക്കും.

 

Follow Us:
Download App:
  • android
  • ios