അമ്മ പഠിപ്പിച്ച പാഠങ്ങളാണ് എന്‍റെ ജീവിതപുസ്തകം!

 

തീര്‍ച്ചയായും എന്‍റെ വഴിയില്‍ എന്നെ പിന്തുണച്ച വേറെയും സ്ത്രീകള്‍ ഉണ്ട്. പക്ഷേ, അമ്മ, അമ്മ മാത്രമാണ്.

'എന്‍റെ ജീവിതത്തിലെ സ്ത്രീ' അംഗിത റോസ് തോമസ് എഴുതുന്നു.

 

Woman in my life column womens day by Angitha Rose Thomas


കുട്ടികളെ വളര്‍ത്തുന്നതിനും ഒപ്പം കരിയര്‍ മുന്നോട്ടു കൊണ്ട് പോവുന്നതിനും അവര്‍ക്ക് അനായാസം കഴിഞ്ഞു. ഏത് പ്രയാസകരമായ സാഹചര്യവും അമ്മ അതിജീവിച്ചു. സംഘര്‍ഷങ്ങളുടെ നേരങ്ങളില്‍ സമാധാനം കൊണ്ടുവന്നു. മറ്റുള്ളവരെ പലവിധത്തില്‍ സഹായിച്ചു. 

 

 

Woman in my life column womens day by Angitha Rose Thomas

മ്മയോടൊപ്പമുള്ള ജീവിതമാണ് എന്‍റെ പാഠപുസ്തകം. മറ്റുള്ളവരെ സഹായിക്കാനാണ് ചെറുപ്പത്തില്‍ അമ്മ പഠിപ്പിച്ചത്. ആ പാഠം ആഴത്തില്‍ തന്നെ ഞാനുള്‍ക്കൊണ്ടു. മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തില്‍ ഇതുവരെ ഞാന്‍ മടി കാണിച്ചിട്ടില്ല. അങ്ങനെയിരിക്കെ ഒരു ദിവസം അമ്മ കിടപ്പിലായി. റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്.  ഒരു വര്‍ഷമായി അമ്മ ഒരുപാട് കഷ്ടപ്പെട്ടു. അത് എന്നെ തളര്‍ത്തി. ആ സമയത്ത് ഞാന്‍ എന്‍റെ അമ്മയെ വളരെയധികം സഹായിച്ചു. കഷ്ടപ്പെടുന്ന സമയത്ത് ഒരു മകള്‍ക്ക് അമ്മയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്ന് ഞാന്‍ മനസ്സിലാക്കി. അമ്മ എന്നെ പഠിപ്പിച്ചത് ഞാന്‍ സ്വയം ചെയ്തു.  അതൊരു ഭാരമല്ല, എന്‍റെ കടമയാണ് എന്ന് മനസ്സിലാക്കി. 

എന്‍റെ അമ്മയാണ് സ്വതന്ത്രയായിരിക്കാന്‍ എന്നെ പ്രചോദിപ്പിച്ചത്. എല്ലാം സാധ്യമാണെന്ന് പഠപ്പിച്ചത്. ഇന്നത്തെ എന്നെ രൂപപ്പെടുത്താന്‍ സഹായിച്ചത്. തികച്ചും ഒരു അസാധാരണ സ്ത്രീ. ഞാന്‍ ഏറെ ആഗ്രഹങ്ങളുള്ള അഭിലാഷങ്ങളുള്ള പിടിവാശിക്കാരിയായ ഒരു കൊച്ചു പെണ്‍കുട്ടിയായിരുന്നു. എന്‍റെ കഴിവുകള്‍ വികസിപ്പിക്കാന്‍ അമ്മ സമയം ചെലവിട്ടു. ഒപ്പം, നല്ല ജീവിത പാഠങ്ങളും നല്‍കി. 

Woman in my life column womens day by Angitha Rose Thomas

 

സര്‍ഗ്ഗാത്മകത, കരുതല്‍, പരിഹാരങ്ങള്‍ കണ്ടെത്തുന്നവള്‍, പര്യവേക്ഷക, ധൈര്യശാലി, സുന്ദരി - അങ്ങനെ പലതുമാണ് എനിക്ക് അമ്മ. ജീവിതം വളരെ എളുപ്പമാക്കുന്ന ഒരുവള്‍. കുട്ടികളെ വളര്‍ത്തുന്നതിനും ഒപ്പം കരിയര്‍ മുന്നോട്ടു കൊണ്ട് പോവുന്നതിനും അവര്‍ക്ക് അനായാസം കഴിഞ്ഞു. ഏത് പ്രയാസകരമായ സാഹചര്യവും അമ്മ അതിജീവിച്ചു. സംഘര്‍ഷങ്ങളുടെ നേരങ്ങളില്‍ സമാധാനം കൊണ്ടുവന്നു. മറ്റുള്ളവരെ പലവിധത്തില്‍ സഹായിച്ചു. 

ലോകത്തെക്കുറിച്ചുള്ള എന്‍റെ പഴയ തോന്നലുകളെ അമ്മ മാറ്റിമറിച്ചു. എല്ലാം സാധ്യമാണെന്ന് വീണ്ടുംവീണ്ടും പഠിപ്പിച്ചു. എന്‍റെ വ്യക്തിത്വം കെട്ടിപ്പടുക്കുന്നതിലൂടെ,  ഞാന്‍ ആരാണെന്ന് കണ്ടെത്താന്‍ സഹായിക്കുന്നതിലൂടെ, വലിയ ലോകത്തിലേക്ക് എന്‍റെ കണ്ണുകള്‍ തുറന്നിടാന്‍ അമ്മ പഠിപ്പിച്ചു. എന്‍റെ വളര്‍ച്ചയെ ആഴത്തില്‍ സ്വാധീനിച്ചു. വ്യത്യസ്തമായ ഒരു ലോകം സാധ്യമാണെന്നും അത് സൃഷ്ടിക്കുന്നതില്‍ എനിക്ക് പങ്കാളിയാകാന്‍ കഴിയുമെന്നും വിശ്വസിക്കാന്‍ എന്നെ പ്രചോദിപ്പിച്ചു. സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കല്‍ സാധ്യമാണെന്ന് എന്നെ വിശ്വസിപ്പിച്ചു. 

ജീവിതത്തിലെ വെല്ലുവിളികളെ സ്ഥിരോത്സാഹത്തോടെയും ദൃഢനിശ്ചയത്തോടെയും നേരിടാന്‍ അമ്മ എന്നെ പ്രാപ്തയാക്കി. തീര്‍ച്ചയായും എന്‍റെ വഴിയില്‍ എന്നെ പിന്തുണച്ച വേറെയും സ്ത്രീകള്‍ ഉണ്ട്. പക്ഷേ, അമ്മ, അമ്മ മാത്രമാണ്.

 

എന്‍റെ ജീവിതത്തിലെ സ്ത്രീ  കൂടുതല്‍ എഴുത്തുകൾ വായിക്കാം

 

 

Latest Videos
Follow Us:
Download App:
  • android
  • ios