മനില:ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു ദിനമാണ് വിവാഹദിനം. ഈ ദിവസം മനോഹരമാക്കാന്‍ എല്ലാ ദമ്പതികളും പ്രത്യേകം ശ്രദ്ധിക്കും. പുതിയ വസ്ത്രങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും നല്ല ഭക്ഷണവും അങ്ങനെ അങ്ങനെ. വിവാഹദിനം മനോഹരമാക്കാന്‍ പല മനോഹര സ്ഥലങ്ങളും ഇതിനായി ദമ്പതികള്‍ പ്രത്യേകം കണ്ടെത്താറുമുണ്ട്.
എന്നാല്‍ ഫിലിപ്പീന്‍സിലെ ആര്‍ലോ ദേലാ ക്രൂസും മെകാ നിസേറിയോ ദേലാ ക്രൂസും തങ്ങളുടെ വിവാഹ ദിനത്തിനായി തിരഞ്ഞെടുത്ത സ്ഥലത്തിന് ചില പ്രത്യേകതകളുണ്ട്. രാജ്യത്തെ ഏറ്റവും പ്രവര്‍ത്തനക്ഷമമായ അഗ്നിപര്‍വ്വതത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇരുവരും വിവാഹിതരായത്. മനോഹരമായ വിവാഹ ചിത്രത്തിന്‍റെ പശ്ചാത്തലത്തില്‍ കാണാം പുകഞ്ഞുകൊണ്ടിരിക്കുന്ന അഗ്നിപര്‍വ്വതത്തെ.
മേയന്‍ എന്നാണ് ഈ അഗ്നിപര്‍വ്വതത്തിന്‍റെ പേര്. അഗ്നിപര്‍വ്വതത്തിന് ഈ പേര് ലഭിച്ചതിന് പിന്നില്‍ മറ്റൊരു മനോഹരമായ കഥയുണ്ട്. മാഗയോന്‍ എന്ന യുവതിയുടെ മരണത്തിന് ശേഷമാണ് അഗനിപര്‍വ്വതത്തിന് ഈ പേര് ലഭിക്കുന്നത്.
ഇഷ്ടമില്ലാത്ത വിവാഹത്തില്‍ നിന്ന് രക്ഷനേടാനായി തന്‍റെ കാമുകനൊപ്പം മാഗയോന്‍ ഒളിച്ചോടുന്നു. എന്നാല്‍ കാമുകന്‍ കൊല്ലപ്പെടുന്നു. ഇതിനെതുടര്‍ന്ന് മാഗയോന്‍ ആത്മഹത്യ ചെയ്യുകയാണ്. മാഗയോനേയും കാമുകനേയും ഈ പര്‍വ്വതത്തിലാണ് അടക്കം ചെയ്യുന്നത്. അതുകൊണ്ട് തന്നെ പ്രണയിക്കുന്നവര്‍ ഒന്നിക്കുന്നതിന് പറ്റിയ ഇടമാണിതെന്ന് പലരും പറയുന്നു.
