Asianet News MalayalamAsianet News Malayalam

'അച്ഛേ ദിൻ' നടപ്പായ സ്വച്ഛഭാരതമാണ് മോദിജിയുടെ ലക്ഷ്യം; അതിന് കൊടുക്കണ്ടേ ഒരു ഭാരതരത്നം?

രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കൂടുകയാണ്. അതിന്‍റെ പ്രതിഫലനം എല്ലാ മേഖലയിലുമുണ്ട്. സോപ്പ്, ചീപ്പ് മുതൽ എല്ലാ ഉൽപ്പന്നങ്ങൾക്കും ഉടനെ വില കൂടും. പെട്രോളിയം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും വില കൂടും എന്ന വാർത്തകൾ വന്നുകഴിഞ്ഞു. അര ലിറ്റർ പെട്രോളിന് അമ്പത് രൂപയാകാൻ അധികം താമസമില്ല. സന്തോഷിച്ചാട്ടെ...

cover story sindhu sooryakumar
Author
Thiruvananthapuram, First Published Sep 15, 2018, 7:13 PM IST

ഇന്ധനവില വർദ്ധനയുടെ പേരിൽ നരേന്ദ്രമോദിയെ കുറ്റം പറയുകയാണ് കവർ സ്റ്റോറിയുടെ ലക്ഷ്യം എന്നാരും കരുതരുത്. ഇതൊരു മഹത്തായ നേട്ടമായാണ് കവർ സ്റ്റോറി കരുതുന്നത്. ഇന്ധനവില സെഞ്ച്വറിയിലേക്കെത്തിക്കുന്നത് പ്രധാനമന്ത്രിയുടെ വലിയ ഭരണനേട്ടമാണ്. ലോകത്താരു കേട്ടാലും 'ആഹാ! എന്തൊരു വലിയ വില!' എന്ന് ആശ്ചര്യം കൂറുന്നതാവണം നമ്മുടെ ഇന്ധനവില. പറ്റിയാൽ പിടിച്ചാൽ കിട്ടാത്ത നിലയിലേക്ക് പാചകവാതകത്തിന്‍റെ വിലകൂടി എത്തിച്ചുതരണം നരേന്ദ്രമോദിജി.

cover story sindhu sooryakumar

പെട്രോളാണോ, ഡീസലാണോ, രൂപയാണോ ആദ്യം സെഞ്ച്വറിയടിക്കുക എന്ന് ട്രോളുകൾ കണ്ടു. ഈ ട്രോളുകളെ പരിഹസിക്കുന്നവരും ഉണ്ട്. സെഞ്ച്വറി ഒരു വലിയ കാര്യമാണ്. അത്ര പെട്ടെന്നൊന്നും ആർക്കും സെഞ്ച്വറി അടിക്കാനാകില്ല എന്ന് കായികപ്രേമികൾക്ക് അറിയാം. സെഞ്ച്വറി കഴിഞ്ഞാലേ ഡബിൾ സെഞ്ച്വറിക്കുവേണ്ടി ശ്രമിക്കാനാകൂ. അതൊക്കെ വലിയ പ്രയത്നമാണ്. സെഞ്ച്വറിയും, ഡബിൾ സെഞ്ച്വറിയുമൊക്കെ നേടി റെക്കോഡിഡുന്ന കളിക്കാരുണ്ട്. അപ്പോൾ പിന്നെ കേന്ദ്രസർക്കാർ ഇന്ധനവിലയിൽ സെഞ്ച്വറി അടിക്കുമ്പോൾ ഒരു ഭാരതരത്നമെങ്കിലും കൊടുക്കണ്ടേ? ആ കൊടുക്കേണ്ടത് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തന്നെയല്ലേ?

കുതിച്ചുയരുക, കുത്തനെ കൂട്ടുക എന്നതിനേക്കാളൊക്കെ പുതിയ വാക്കുകളുണ്ടോ എന്നറിയില്ല. ഇന്ധനവിലയെപ്പറ്റി പറയാൻ ഈ വാക്കുകൾ ഉപയോഗിച്ചു മടുത്തു. യുപിഎ കാലത്ത് വില കൂട്ടിയപ്പോൾ വണ്ടി ഉരുട്ടി പ്രതിഷേധിച്ച ബിജെപി നേതാക്കൾ അവരുടെ പാർട്ടി അധികാരത്തിലെത്തിയതോടെ രക്ഷപ്പെട്ടു എന്നാണ് തോന്നുന്നത്. ഇപ്പോൾ എന്നും ഇന്ധനവില കൂട്ടിയിട്ടും അവരൊക്കെ നല്ല നല്ല കാറുകളിൽ തന്നെയാണ് യാത്ര.

രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കൂടുകയാണ്. അതിന്‍റെ പ്രതിഫലനം എല്ലാ മേഖലയിലുമുണ്ട്

ഇന്ധനവില എന്നാൽ കൂടേണ്ടതാണ്. അത് എന്നും കൂടണം എന്ന മാനസികാവസ്ഥയിലേക്ക് ജനങ്ങളെ എത്തിച്ചതിന്‍റെ ക്രെഡിറ്റ് നരേന്ദ്രമോദി സർക്കാരിനാണ്. പാചകവാതകത്തിനും ഇടക്കിടെ വില കൂട്ടി നമ്മുടെ വീടുകളിൽ പാചകം രുചികരമാക്കുന്ന നമ്മുടെ പ്രധാനമന്ത്രിയോടുള്ള സ്നേഹം ജനങ്ങൾ ഒരിക്കലും മറക്കരുത്. പറഞ്ഞാൽ ആരും വിശ്വസിക്കില്ല, കേന്ദ്രസർക്കാരിന് കക്ഷിഭേദമില്ലാതെ എല്ലാ സംസ്ഥാനങ്ങളോടും ഒരേ തരത്തിലുള്ള സ്നേഹമാണ്. സംസ്ഥാനങ്ങളുടെ വരുമാനം കൂട്ടാൻ ഇതുപോലെ എന്തെല്ലാം വഴികളാണ് കേന്ദ്രം ആവിഷ്കരിക്കുന്നത്. ക്രൂഡ് ഓയിലിന് യുപിഎ കാലത്തെ വിലയല്ല ഇപ്പോൾ. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറയുമ്പോഴും ഇന്ത്യയിൽ ഇന്ധനവില കുറയില്ല എന്നുമാത്രമല്ല, കൂടുകയും ചെയ്യും. 

രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കൂടുകയാണ്. അതിന്‍റെ പ്രതിഫലനം എല്ലാ മേഖലയിലുമുണ്ട്. സോപ്പ്, ചീപ്പ് മുതൽ എല്ലാ ഉൽപ്പന്നങ്ങൾക്കും ഉടനെ വില കൂടും. പെട്രോളിയം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും വില കൂടും എന്ന വാർത്തകൾ വന്നുകഴിഞ്ഞു. അര ലിറ്റർ പെട്രോളിന് അമ്പത് രൂപയാകാൻ അധികം താമസമില്ല. സന്തോഷിച്ചാട്ടെ...

രൂപയുടെ മൂല്യം കുറയുന്നതിന് ഒരുപാടുകാലം മൻമോഹൻ സിംഗിനെ പഴി പറഞ്ഞ നരേന്ദ്രമോദി ഇപ്പോൾ പൊതുവേ രൂപയുടെ മൂല്യം, ഇന്ധനവില, പണപ്പെരുപ്പം ഈ വക വാക്കുകളൊന്നും പ്രസംഗങ്ങളിൽ പറയാറില്ല. പക്ഷെ, നമ്മൾ എപ്പോഴും ഉപകാരസ്മരണ ഉള്ളവർ ആയിരിക്കണം. 

ഈ കഴിഞ്ഞ പത്തുപതിനഞ്ച് കൊല്ലത്തിനിടെ നാട്ടിൽ എന്തിനൊക്കെ വില കൂടി? ശമ്പളമൊക്കെ എത്രയാ കൂടിയത്? വെളിച്ചെണ്ണക്കും ചിക്കൻ ബിരിയാണിക്കും വില കൂടിയില്ലേ? അത്രയൊന്നും വർദ്ധന ഇന്ധനവിലയിൽ ഉണ്ടായിട്ടില്ലല്ലോ എന്ന് എല്ലാ സംഘപരിവാർ ഭക്തരും നമുക്ക് പറഞ്ഞുതരുന്നുണ്ട്. അതാണ് മോദിജിയുടെ ഭരണത്തിന്‍റെ ഗുണം. ഇന്ധനവില ജി എസ് ടി പരിധിയിലാക്കണമെന്ന് ഊർജ്ജമന്ത്രി ധർമ്മേന്ദ്രപ്രധാൻ പറയുന്നു. ഇത്രയും നാളും ഈ മന്ത്രിയും ജെയ്റ്റ്‍ലി മന്ത്രിയും സംസ്ഥാനങ്ങളോട് നികുതി കുറയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. ആ ഘട്ടം കഴിഞ്ഞു. കേന്ദ്രം പക്ഷെ, ഒരു പൈസ പോലും നികുതി കുറച്ച് നമ്മളെ സഹായിച്ചിട്ടില്ല. നികുതി കുറയ്ക്കാൻ തീരുമാനിച്ചതായി അറിയിച്ചിട്ടുമില്ല. വെനസ്വേലയും, ഇറാനുമൊക്കെ നിയന്ത്രിക്കാതെ നമ്മൾ ഇന്ത്യാക്കാർക്ക് നോ രക്ഷ എന്നാണ് മോദിജി പറയുന്നത്. ഇന്ധനവില കൂടുന്നതിന് മോദിജിയെ പഴി പറയരുത്. മോദിജിയും ജയ്‍റ്റ്‍ലിജിയും നമ്മളെ സഹായിക്കുകയാണ്. രാഷ്ട്ര പുനർനിർമ്മാണത്തിനുള്ള വഴിയാണിത്. സംസ്ഥാനങ്ങൾക്ക് കൂടുതൽ വരുമാനം ഉണ്ടാക്കാനുള്ള വഴി. നാട്ടിലാകെ കക്കൂസുണ്ടാക്കാനാണ് ഇന്ധനവില കൂട്ടുന്നതെന്ന് നമ്മുടെ മലയാളി കേന്ദ്രമന്ത്രി കണ്ണന്താനം പറഞ്ഞത് മറന്നുപോകരുത്. എല്ലാ വീടുകളിലും കക്കൂസുണ്ടാക്കാൻ ഇന്ധനവില ഓരോ ദിവസവും അൻപത് പൈസയെങ്കിലും വച്ച് കൂട്ടുന്ന, അതുവഴി എല്ലാ സാധനങ്ങൾക്കും വിലക്കയറ്റം ഉണ്ടാക്കുന്ന, തൊഴിലവസരങ്ങൾ ഉണ്ടാക്കാത്ത, രൂപക്ക് വിലയില്ലാത്ത, പണപ്പെരുപ്പമുള്ള അച്ഛേ ദിൻ നടപ്പായ സ്വച്ഛഭാരതമാണ് മോദിജി ലക്ഷ്യമിടുന്നത്. അതിന് കൊടുക്കണ്ടേ ഒരു ഭാരതരത്നം?

ലോകത്താരു കേട്ടാലും 'ആഹാ! എന്തൊരു വലിയ വില!' എന്ന് ആശ്ചര്യം കൂറുന്നതാവണം നമ്മുടെ ഇന്ധനവില

ഇന്ധനവില വർദ്ധനയുടെ പേരിൽ നരേന്ദ്രമോദിയെ കുറ്റം പറയുകയാണ് കവർ സ്റ്റോറിയുടെ ലക്ഷ്യം എന്നാരും കരുതരുത്. ഇതൊരു മഹത്തായ നേട്ടമായാണ് കവർ സ്റ്റോറി കരുതുന്നത്. ഇന്ധനവില സെഞ്ച്വറിയിലേക്കെത്തിക്കുന്നത് പ്രധാനമന്ത്രിയുടെ വലിയ ഭരണനേട്ടമാണ്. ലോകത്താരു കേട്ടാലും 'ആഹാ! എന്തൊരു വലിയ വില!' എന്ന് ആശ്ചര്യം കൂറുന്നതാവണം നമ്മുടെ ഇന്ധനവില. പറ്റിയാൽ പിടിച്ചാൽ കിട്ടാത്ത നിലയിലേക്ക് പാചകവാതകത്തിന്‍റെ വിലകൂടി എത്തിച്ചുതരണം നരേന്ദ്രമോദിജി. അതിനുവേണ്ടി പ്രധാനമന്ത്രിക്കും, കേന്ദ്രസർക്കാരിനും എന്ത് പിന്തുണയും നൽകാൻ ഇന്നാട്ടിലെ സാധാരണക്കാർ തയ്യാറാകും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. അതുകൊണ്ട് ഇന്ധനവില സെഞ്ച്വറി കടന്ന് ഡബിൾ സെഞ്ച്വറിയിലേക്ക് കടക്കാനും അതുവഴി നമ്മുടെ പ്രധാനമന്ത്രിക്ക് ഒരു ഭാരതരത്നം കിട്ടാനും എല്ലാ ഭാവുകങ്ങളും നേരുന്നു.

Follow Us:
Download App:
  • android
  • ios