കഴിഞ്ഞ ദിവസം ജോലി ചെയ്യുന്ന റെസ്റ്റോറന്‍റില്‍ വച്ചാണ് ഖലീലിന് കസ്റ്റമറില്‍ നിന്ന് ഇത്തരം അനുഭവമുണ്ടായത്  കസ്റ്റമര്‍ ഖലീല്‍ എന്ന പേരിന് വട്ടം വരച്ച ശേഷം 'ഞങ്ങള്‍ തീവ്രവാദിക്ക് ടിപ്പ് നല്‍കാറില്ല' (We Don't Tip Terrorist) എന്ന് എഴുതിയിട്ടിരുന്നു

ടെക്സാസില്‍ റസ്റ്റോറന്‍റില്‍ 'തീവ്രവാദിക്ക് ടിപ്പ് നല്‍കില്ലെ'ന്ന കുറിപ്പെഴുതി വെയിറ്ററിന് നല്‍കി. ആ കസ്റ്റമറെ മേലാല്‍ റസ്റ്റോറന്‍റിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് റസ്റ്റോറന്‍റ് ജീവനക്കാരും വ്യക്തമാക്കി.

ഖലീല്‍ കവീല്‍ ഇരുപതുവയസുള്ള ഇരുനിറത്തിലുള്ളയാളാണ്. തന്‍റെ ക്രിസ്ത്യന്‍ മതവിശ്വാസം അവനെല്ലായിടത്തും തുറന്ന് സംസാരിക്കാറുമുണ്ട്‍. എന്നാല്‍ കഴിഞ്ഞ ദിവസമുണ്ടായ അനുഭവം അവനെ ഞെട്ടിച്ചിരിക്കുകയാണ്. ഖലീലിന്‍റെ അച്ഛന് ഖലീല്‍ എന്നൊരു സുഹൃത്തുണ്ടായിരുന്നു. അദ്ദേഹത്തോടുള്ള ഇഷ്ടം കൊണ്ടാണ് മകന് ഖലീല്‍ കവീലെന്ന് പേര് നല്‍കിയതെന്ന് ഖലിലിന്‍റെ അമ്മ പറയുന്നു. സുഹൃത്ത് ഒരു ആക്സിഡന്‍റില്‍ മരിച്ചുപോയിരുന്നുവെങ്കിലും ഖലീലിന്‍റെ അച്ഛന്‍ എപ്പോഴും അയാളെ ഓര്‍ത്തു. അങ്ങനെ മകന് ആ പേരും നല്‍കി.

കഴിഞ്ഞ ദിവസം ജോലി ചെയ്യുന്ന റെസ്റ്റോറന്‍റില്‍ വച്ചാണ് ഖലീലിന് കസ്റ്റമറില്‍ നിന്ന് ഇത്തരം അനുഭവമുണ്ടായത്. കസ്റ്റമര്‍ ഖലീല്‍ എന്ന പേരിന് വട്ടം വരച്ച ശേഷം 'ഞങ്ങള്‍ തീവ്രവാദിക്ക് ടിപ്പ് നല്‍കാറില്ല' (We Don't Tip Terrorist) എന്ന് എഴുതിയിട്ടിരുന്നു. കസ്റ്റമര്‍ കാര്‍ഡുപയോഗിച്ചാണ് ഭക്ഷണത്തിന്‍റെ പണം നല്‍കിയത്. അതിനാല്‍ ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആ കസ്റ്റമറെ ഇനി തങ്ങളുടെ റസ്റ്റോറന്‍റില്‍ കയറാന്‍ അനുവദിക്കില്ലെന്ന് റസ്റ്റോറന്‍റ് ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ അറിയിച്ചു. 

ഇക്കാര്യമെല്ലാം ഖലീല്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. നിരവധി പേരാണ് ഖലീലിന്‍റെ പോസ്റ്റ് ഷെയര്‍ ചെയ്യുകയും പിന്തുണച്ചുകൊണ്ട് കമന്‍റുകളിടുകയും ചെയ്തത്. ചിലരെല്ലാം ആ പണം നമ്മള്‍ തരുമെന്നും പറഞ്ഞു. എന്നാല്‍, ടിപ്പ് തനിക്കൊരു വിഷയമേയല്ലെന്നും, വംശീയമായി നടക്കുന്ന ഇത്തരം അധിക്ഷേപങ്ങള്‍ ഒട്ടും നല്ല പ്രവണതയല്ലെന്നും ഖലീല്‍ പറയുന്നു. ഇത്തരം കാര്യങ്ങള്‍ തുറന്നു സംസാരിച്ചെങ്കിലേ ആ വംശീയമായ പ്രശ്നങ്ങളും മറ്റും ചര്‍ച്ച ചെയ്യപ്പെടുകയും മാറ്റമുണ്ടാവുകയും ചെയ്യുകയുള്ളൂവെന്നും ജീസസ് സ്നേഹമാണ് പഠിപ്പിച്ചതെന്നും ഖലീല്‍ പറയുന്നു.