മധ്യപ്രദേശില്‍ നിന്നുള്ള 45 വയസുള്ള പ്രമോദാണ് ആ സ്മാര്‍ട്ട് അച്ഛന്‍ കൂടെയുള്ളത് മൂന്നുവയസ്സും ആറ്മാസവും പ്രായമുള്ള പെണ്‍മക്കള്‍
എല്ലാവരും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും, ഇന്ത്യന് ക്യാപ്റ്റന് വിരാട് കോഹ്ലിയുടേയും ഒക്കെ ഫിറ്റ്നസ് ചലഞ്ചിനു പിന്നാലെയായിരുന്നു. എന്നാലിപ്പോള് സോഷ്യല്മീഡിയയില് തരംഗം ഈ അച്ഛന്റെയും പെണ്മക്കളുടേയും യോഗാപരിശീലനമാണ്. മധ്യപ്രദേശില് നിന്നുള്ള 45 വയസുള്ള പ്രമോദാണ് ആ സ്മാര്ട്ട് അച്ഛന്.
ആശാരിയാണ് പ്രമോദ്. മക്കളായ മൂന്നുവയസുകാരി പിലു, ആറ് മാസം മാത്രം പ്രായമുള്ള പ്രേക്ഷ എന്നിവര്ക്കൊപ്പമാണ് ഇദ്ദേഹത്തിന്റെ വ്യായാമം. പുഷ് അപ്പ് എടുക്കുന്നതൊക്കെ കുഞ്ഞുങ്ങളെക്കൂടി എടുത്തിട്ടാണ്. പ്രേക്ഷ, പ്രമോദിനെ നോക്കി വ്യായാമമുറകള് അനുകരിക്കാന് ശ്രമിക്കുന്നതും വീഡിയോയില് കാണാം.
വീഡിയോ കാണാം:
വീട്ടില് നിന്നുമാണ് യോഗ ചെയ്യുന്നത്. പ്രമോദ് ദേശീയതലത്തില് വോളിബോള് കളിക്കാരനായിരുന്നു. 20 വര്ഷമായി ഇദ്ദേഹം വോളിബോള് പരിശീലനവും നല്കുന്നുണ്ട്. ആരോഗ്യത്തോടെയിരിക്കാനാണ് ഇപ്പോഴും വോളിബോളില് പരിശീലനം നല്കുന്നത് എന്നാണ് പ്രമോദിന്റെ പക്ഷം.
വീട്ടില് മക്കള്ക്കും ആരോഗ്യത്തോടെയിരിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധ്യപ്പെടുത്താന് ശ്രമിക്കാറുണ്ട്. 'പെണ്മക്കള് ഭാരമല്ല. ഈ കുഞ്ഞുപ്രായത്തിലേ എന്റെ പെണ്മക്കള് ചെയ്യുന്നത് നോക്കൂ. ഭാവിയില് അവര് നക്ഷത്രങ്ങളെ പോലെ തിളങ്ങും' എന്നാണ് തന്റെ മക്കളെ കുറിച്ച് പ്രമോദ് പറയുന്നത്.
