സ്‌കോട് ലാന്റിലെ ലേബര്‍ പാര്‍ട്ടി നേതാവും എം.പിയുമാണ് ഡാനിയേല റൌളി. വൈകിയതിന് ക്ഷമാപണവുമായാണ്  ഡാനിയേല റൌളി അന്ന് സഭയിലേക്കെത്തിയത്. പിന്നീടവര്‍ വൈകിയതിന്‍റെ കാരണം പറഞ്ഞു, 'ഇതെന്‍റെ ആര്‍ത്തവ ദിവസമാണ്. '

സാനിറ്ററി പാഡുകളുടെ വിലയെ കുറിച്ചും അത് വാങ്ങാനായി കഴിവില്ലാത്തവരെ കുറിച്ചും സഭയുടെ ശ്രദ്ധയിലേക്കെത്തിക്കാനാണ് എം.പി ഈ വേറിട്ട വഴി സ്വീകരിച്ചത്. പല സ്ത്രീകള്‍ക്കും മാസാമാസം അത്രയും തുക ചിലവിട്ട് പാഡുകള്‍ വാങ്ങാനുള്ള ശേഷിയില്ല. മന്ത്രിക്ക് ഇതിലെന്താണ് ചെയ്യാനാവുകയെന്നും ഡാനിയേല ചോദിച്ചു. 

വനിതാ വകുപ്പ് മന്ത്രി വിക്ടോറിയ അറ്റ്കിന്‍സ്, സാനിറ്ററി ഉത്പ്പന്നങ്ങളുടെ മൂല്യവർദ്ധിത നികുതി എടുത്തുകളഞ്ഞിട്ടുണ്ടെന്ന് ഇതിന് മറുപടി നല്‍കി. 

വീഡിയോ: