Asianet News MalayalamAsianet News Malayalam

'ഡാര്‍ക് ആന്‍ഡ് ലവ്ലി'; ഇരുണ്ടനിറത്തിന്‍റെ സൌന്ദര്യം

''ശരീരത്തിന്‍റെ, നിറത്തിന്‍റെ പേരിലുള്ള വിവേചനം ഇന്നും നിലനില്‍ക്കുന്നുണ്ട്. ഫെയര്‍നെസ് ക്രീമുകള്‍ അതിന് തീ കോരിയൊഴിക്കുന്നു. എന്‍റെ ചിത്രത്തിലൂടെ ഇവിടെ നിലനില്‍ക്കുന്ന വര്‍ണവിവേചനം ചൂണ്ടിക്കാട്ടാനാണ് ഞാന്‍ ശ്രമിച്ചത്.''  ഇരുപത്തിയഞ്ചുകാരിയായ വസേക പറയുന്നു. 

dark and lovely
Author
Bangladesh, First Published Sep 23, 2018, 2:03 PM IST

ധാക്ക: കാലാകാലങ്ങളായി സൌന്ദര്യത്തിന്‍റെ പ്രതീകമായി കണക്കാക്കുന്നത് വെളുത്ത നിറമാണ്. എന്നാല്‍, അതിനെതിരെയുള്ള പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. സൌന്ദര്യ വര്‍ധക വസ്തുക്കളെല്ലാം വെളുത്ത നിറം ഭംഗിയും, കറുത്ത നിറം ഭംഗിയില്ലായ്മയുമാണ് എന്നാണ് പറഞ്ഞു വയ്ക്കാറ്.

എന്നാല്‍, അതിനെതിരെയുള്ള പ്രതിഷേധമാണ് ഈ ചിത്രങ്ങള്‍. 'ഡാര്‍ക്ക് ആന്‍ഡ് ലവ്ലി' എന്നെഴുതിയ ക്രീം കയ്യില്‍ പിടിച്ചുനില്‍ക്കുന്ന ഇരുണ്ട നിറമുള്ള സ്ത്രീകളാണ് ചിത്രത്തില്‍. ബംഗ്ലാദേശിലുള്ള ആര്‍ട്ടിസ്റ്റ് വസേക നാഹര്‍ ആണ് ഈ ഡിജിറ്റല്‍ ഇല്ല്യുസ്ട്രേഷന്‍ ചെയ്തിരിക്കുന്നത്. കാനഡ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിസ്റ്റ് സെനബ് അന്‍വര്‍ പകര്‍ത്തിയ സ്വന്തം ചിത്രത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് വസേക ചിത്രം ചെയ്തിരിക്കുന്നത്. 

''ശരീരത്തിന്‍റെ, നിറത്തിന്‍റെ പേരിലുള്ള വിവേചനം ഇന്നും നിലനില്‍ക്കുന്നുണ്ട്. ഫെയര്‍നെസ് ക്രീമുകള്‍ അതിന് തീ കോരിയൊഴിക്കുന്നു. എന്‍റെ ചിത്രത്തിലൂടെ ഇവിടെ നിലനില്‍ക്കുന്ന വര്‍ണവിവേചനം ചൂണ്ടിക്കാട്ടാനാണ് ഞാന്‍ ശ്രമിച്ചത്.''  ഇരുപത്തിയഞ്ചുകാരിയായ വസേക പറയുന്നു. 

''സൈനബിന്‍റെ ചിത്രവും അത് തന്നെയാണ് കാണിക്കുന്നത്. ഒരുതരം അന്ധവിശ്വാസമാണ് നിറത്തിന്‍റെ പേരില്‍ ഇവിടെ നിലനില്‍ക്കുന്നത്. ഇരുണ്ട നിറവും വളരെ മനോഹരമാണെ''ന്നാണ് സൈനബിന്‍റെ ചിത്രം പറയുന്നതെന്നും വസേക പറയുന്നു. 

തന്‍റെ മുറിയില്‍ വച്ച് കാമറയില്‍ സെല്‍ഫ് ടൈമിങ് വച്ചാണ് താനീ ചിത്രം പകര്‍ത്തിയത്. വളര്‍ന്നു വരുമ്പോള്‍ താന്‍ അനുഭവിച്ച വിവേചനങ്ങളില്‍ നിന്നാണ് ഇതിന്‍റെ തുടക്കം. വീട്ടുകാര്‍ എനിക്ക് ഫെയര്‍നെസ് ക്രീം വാങ്ങിത്തന്നുതുടങ്ങി. അങ്ങനെയാണ് അതിന് നേരെ വിപരീതമായുള്ളൊരു ട്യൂബിനെ കുറിച്ചും. വര്‍ണവിവേചനത്തെ പ്രോത്സാഹിപ്പിക്കുന്നതിനെതിരായും ചിന്തിച്ചു തുടങ്ങിയത്. സൈനബ് അന്‍വര്‍ പറയുന്നു. 

ഇരുണ്ട നിറത്തിന്‍റെ പേരില്‍ കാലാകാലമായി നടക്കുന്ന വിവേചനത്തിനെതിരെയുള്ള പ്രതിഷേധമെന്ന നിലയില്‍ വസേകയുടേയും, സൈനബിന്‍റേയും ചിത്രങ്ങള്‍ സമൂഹം ഏറ്റെടുത്തു കഴിഞ്ഞു. 
 

Follow Us:
Download App:
  • android
  • ios