ബ്രൂണേസ് അയേസ്: അര്‍ജന്‍റീനയിലെ സാന്‍ലൂയിസ് പ്രവിശ്യയില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയ ചിത്രം ചര്‍ച്ച വിഷയമാകുന്നു.ഗ്ലാഡിസ് ഒവെയ്‌ദോ എന്ന സ്ത്രീയുടെ വീട്ടിലാണ് വികൃതവും ഭയപ്പെടുത്തുന്നതുമായ മുഖത്തോടെ ആട് ജനിച്ചത്. പ്രേത സിനിമകളെ വിചിത്ര മൃഗത്തെ ഓര്‍മ്മിപ്പിക്കുന്ന ആടിനെ കണ്ട് ഭയന്ന നാട്ടുകാര്‍ പോലീസിനെ വിളിച്ചു.
ഗ്ലാഡിസിന്റെ ബന്ധുവായ കുട്ടിയാണ് ആദ്യം തന്നെ ആടിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ ആടിന്‍റെ വ്യത്യസ്ത മുഖത്തോടെയുള്ള ജനനം വൈറലാകുകയായിരുന്നു. കണ്ണുകള്‍ ഉന്തിയ ആടിന്‍റെ വായ മനുഷ്യന്‍റെതിന് സമാനമാണ്.
മടങ്ങിയ ചെവിയാണുള്ളത്. മൂക്ക് അകത്തേക്ക് ചുരുങ്ങിയുമാണുള്ളത്. ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ആടിനെ കാണാന്‍ ഇപ്പോള്‍ തിക്കിത്തിരക്കാണ്.
