
കഴിഞ്ഞ ദിവസം ഞാനും ഭാര്യയും മോളും ജിദ്ദയിലെ താമസസ്ഥലത്തുനിന്നും ഉംറക്ക് പോയി.
ഏകദേശം പത്ത് പത്തരയായപ്പോഴേക്കും ഞങ്ങള്‍ തിരിച്ചു പോന്നു. ഹറമിന്റെ അടുത്തു നിന്നുള്ള ഒരു ടാക്‌സിയില്‍ ആയിരുന്നു ഞങ്ങളുടെ മടക്കയാത്ര, ഒരു ഇന്നവോ കാറില്‍. ഞാനും ഫാമിലിയും കാറിന്റെ നടുവിലത്തെ സീറ്റില്‍ ആയിരുന്നു ഇരുന്നത്, മുന്‍പില്‍ ഒരു സ്ത്രിയും പിന്നിലായി ഒരു തമിഴനും ആ സ്ത്രീയുടെ മകനും, എന്നാലും രണ്ടു സീറ്റ് ബാക്കിയായിരുന്നു.
ഡ്രൈവര്‍ 'ജിദ്ദ, ജിദ്ദ' എന്ന് വിളിച്ചു കൊണ്ട് ആരെങ്കിലും ഉണ്ടോ എന്ന് നോക്കി മുന്നോട്ട് പോകുന്നു. വഴിയില്‍ നിന്നും ഒരു പാക്കിസ്ഥാനിയാണെന്നു തോന്നുന്നു, അയാളെയും കയറ്റി. അങ്ങനെ ബാക്ക് സീറ്റ് ഫുള്ളായി. എന്റെ അടുത്തുള്ള ഒരു സീറ്റ് മാത്രം ബാക്കിയാണ്. വാഹനം മുന്നോട്ടു തന്നെ കുതിക്കുകയാണ്. ഈ പാക്കിസ്ഥാനി കിലോ എയിറ്റ് പാലത്തിനടിയിലാണ് ഇറങ്ങാനുള്ളത് എന്ന് പറയുന്നുമുണ്ടായിരുന്നു.
കുറച്ചകലെ ചെന്നപ്പോള്‍ ഒരു സിഗ്‌നലിന്റെ അടുത്ത് നിന്നും ഒരാളെയും കിട്ടി. ഒരു ബംഗാളി. അങ്ങനെ വാഹനം നിറഞ്ഞു. മുന്നിലെ സ്ത്രീ ആശ്വാസവാക്കോടെ ആല്‍ഹംദുലില്ലാഹ് എന്ന് ഉരുവിട്ടു.
അങ്ങനെ വാഹനം ചീറിപ്പായുകയാണ് 100, 120 സ്പീഡില്‍ തന്നെ. ഇതിനിടെ മോള്‍ അവളുടെ തനി സ്വരൂപങ്ങള്‍ പുറത്ത് കാണിക്കുന്നുണ്ട്
പുറത്ത് നല്ല കാറ്റും പൊടിയും. മെല്ലാമുണ്ട്, സ്ഥലങ്ങളില്‍ വേഗതയിലും ചിലയിടത്ത് മന്ദഗതിയിലും.
എന്റെ അടുത്തിരിക്കുന്ന ബംഗാളി ഷുമൈസിയില്‍ നിന്നാണ് വരുന്നത്. അവന്റെ കയ്യിലുള്ള രേഖയില്‍ നിന്നും ഞാന്‍ മനസിലാക്കി സൗദിയില്‍ പൊതുമാപ്പാണ് അതുമായി ബന്ധപ്പെട്ട സ്ഥലം, സ്ഥാപനം).
ആ രേഖകള്‍ അവന്‍ ഒരു ഫയലില്‍ ഭദ്രമായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഇടയ്ക്കിടെ അവന്‍ അതെടുത്തു മറിക്കുന്നു, കണ്ണുകളാല്‍ വായിക്കുന്നു. ഒരു പക്ഷെ അവന്റെ ചിന്തകള്‍ അവനെ നാട്ടിലെത്തിച്ചേക്കാം. ഒരു പക്ഷെ വര്‍ഷങ്ങള്‍ക്ക് ശേഷം വീടണയുന്ന ഒരു സുന്ദരമായ നിമിഷമാകം ഇനി വരാനുള്ളത്.
അവന്റെ മുഖത്തെ പ്രസരിപ്പ് കാണാനുണ്ട്. ഇതിനിടയില്‍ ഫയലുകള്‍ എല്ലാം വാഹനത്തിന്റെ ഡോറിന്റെ കവറില്‍ വെച്ച് അവന്‍ സ്വപ്ന ലോകത്തേക്ക് പോയി. ആ ഉന്മേഷത്തിന്റെ സുഖം അവനെ നിദ്രയിലാക്കി. ഹൃദ്യമായ സ്വപനത്തിന്റെ മയക്കം.
ഏകദേശം കിലോ എയിറ്റ് എത്താറായപ്പോയേക്കും വാഹനത്തിന്റെ വേഗത കുറഞ്ഞു വന്നു. മന്ദഗതിയില്‍ വണ്ടി ബ്രേക്കിട്ടു.. ബംഗാളിയെ തോണ്ടിക്കൊണ്ട് പാകിസ്താനി പറഞ്ഞു, എണിക്കൂ, ആ വാതില്‍ തുറന്നാല്‍ എനിക്ക് ഇറങ്ങാം. ഞെട്ടിയുണര്‍ന്ന ബംഗാളി അന്ധാളിപ്പോടെ ഡോര്‍ തുറന്നു.
പിന്നെ എല്ലാം നിശ്ചലം, പുറത്ത് നല്ല പൊടിക്കാറ്റായിരുന്നു. പുറത്തിറങ്ങിയതും അവന്റെ ഫയലും അതിലുള്ള കടലാസും 70, 80 സ്പീഡില്‍ പറപറന്നു. എല്ലാം ഛിന്നഭിന്നമായി പാറിയകന്നു. പിന്നാലെ അവനുമോടി. ആ സന്തോഷമെല്ലാം ഒരു നിമിഷത്തേക്ക് ആവിയായി. വിറയാര്‍ന്ന കൈകള്‍. അവന്‍ തേങ്ങിക്കരഞ്ഞു. 15 മിനിറ്റോളം ഡ്രൈവര്‍ അവനുവേണ്ടി വാഹനം വെയിറ്റ് ചെയ്തു ചില കടലാസുകള്‍ അവന് തിരികെ കിട്ടി.
അവന്റെ മുഖം വിളറിയിരിക്കുന്നു. കൈകള്‍ കൂട്ടിയടിക്കുന്നു, വാക്കുകള്‍ പുറത്ത് വരുന്നില്ല തൊണ്ട ഇടറുന്നപോലെ.
സങ്കടമെല്ലാം അവന്‍ ഡ്രൈവറോട് കോപത്തോടെയും സങ്കടത്തോടെയും പറഞ്ഞു തീര്‍ത്തു.
കിട്ടിയ കടലാസുകള്‍ മറിക്കുമ്പോള്‍ അവന്റെ ഹൃദയതാളുകള്‍ക്ക് ചെണ്ട കൊട്ടുന്ന ശബ്ദമുണ്ടായിരുന്നു.അവന്റെ കണ്ണുകള്‍ എന്തൊക്കയോ പരതുന്നുണ്ടായിരുന്നു.
വാഹനം ഇളകി. പിന്നെ കുതിച്ചു പാഞ്ഞു. ബാബ്മക്കയുടെ ഏകദേശം 2രണ്ടു കിലോ മീറ്റര്‍ മുമ്പേ അവനിറങ്ങി.
മുന്നിലെ സ്ത്രീ അവനുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് കാണാമായിരുന്നു.
ഒരു നിമിഷത്തെ ശ്രദ്ധയില്ലായ്മ. എത്രയോ ദിവസത്തെ സന്തോഷത്തെ അത് തല്ലിക്കെടുത്തിയിരിക്കുന്നു.
റൂമിലെത്തിയപ്പോഴും എന്റെ ഉള്ളില്‍ അവന്റെ നിറഞ്ഞ കണ്ണുകള്‍ തന്നെയായിരുന്നു. ആ യാത്രയുടെ ഓര്‍മ്മ വല്ലാതെ പിന്തുടരുന്നു. അവന്റെ വിറയ്ക്കുന്ന ദേഹം എന്റെ ഹൃദമിടിപ്പ് കൂട്ടിക്കൊണ്ടേയിരിക്കുന്നു.
ദേശാന്തരത്തില്‍ നേരത്തെ പ്രസിദ്ധീകരിച്ചത്
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!
അത്തറിന്റെ മണമുള്ള പുരാതന ഹജ്ജ് പാത
ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍
കാനഡയിലെ കാട്ടുതീയില്‍നിന്ന് നാം പഠിക്കേണ്ട പാഠങ്ങള്‍
ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!
ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!
പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!
മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍ അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു
കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?
രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?
ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!
ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക് സ്വന്തം നാടുതൊടാന്‍!
