ലൂസിയാന: ഡ്രക്കുള ആരാധിക മാധ്യമ ശ്രദ്ധയില്‍ ബ്ലട്ട് കാച്ചന്‍ എന്ന അമേരിക്കയിലെ ലൂസിയാ സ്വദേശിയായ 28കാരിയാണ് താരം. തന്‍റെ ശരീരത്തില്‍ നിന്ന് ആര്‍ക്കും ചോര കുടിക്കാമെന്നാണ് ഈ യുവതിയുടെ വാഗ്ദാനം. കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി യു.എസിലെമ്പാടും സഞ്ചരിച്ച് രക്തദാഹികള്‍ക്ക് ആവശ്യത്തിന് കുടിക്കാന്‍ രക്തം നല്‍കുകയാണ് ബ്ലട്ടിന്‍റെ ഹോബി.

യു.എസിലെ ലൂസിയാന സ്വദേശിയാണ് ബ്ലട്ട്. ബ്ലേഡ് ഉപയോഗിച്ച് ശരീരത്തില്‍ മുറിവുണ്ടാക്കി ഈ മുറിവില്‍ നിന്ന് രക്തം വലിച്ചു കുടിക്കാന്‍ അനുവദിക്കുകയാണ് ബ്ലട്ട് ചെയ്യുന്നത്. ബ്ലട്ടിന്റെ ഇടപാടുകാര്‍ ഇവളുടെ ശരീരത്തില്‍ നിന്ന് രക്തം കുടിക്കുന്നതിന്റെ വീഡിയോ യു.എസ് മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. 

ഹൂസ്റ്റണില്‍ നിന്നുള്ള മൈക്കിള്‍ എന്നയാളാണ് ഇപ്പോള്‍ ബ്ലട്ടിന്‍റെ ഇടപാടുകാരന്‍. മൈക്കിളിന് ജീവിക്കാന്‍ ഊര്‍ജ്ജം നല്‍കുന്നത് തന്‍റെ രക്തമാണെന്നാണ് ഇവളുടെ അവകാശവാദം. പ്രേതാനുഭവങ്ങള്‍ വിവരിക്കുന്ന നിരവധി പുസ്തകങ്ങള്‍ വായിച്ചതോടെയാണ് താന്‍ ഇങ്ങനെയായതെന്ന് ബ്ലട്ട് പറഞ്ഞു. 

ആര്‍ക്കാണോ രക്തം കുടിക്കാന്‍ നല്‍കുന്നത് അവരുമായി ഒരു ആത്മബന്ധം വേണം. ഇപ്പോള്‍ തന്റെ ഇടപാടുകാരനായ മൈക്കിളുമായി അടുത്ത ആത്മബന്ധമുണ്ടെന്നും ബ്ലട്ട് പറഞ്ഞു. 43കാരനായ മൈക്കിള്‍ പതിമൂന്ന് വയസ് മുതല്‍ രക്തം കുടിക്കുന്നയാളാണ്. മൈക്കിളിനെപ്പോലെ രക്തം കുടിക്കുന്ന നിരവധി പേര്‍ യു.എസിലുണ്ടെന്ന് ബ്ലട്ട് സാക്ഷ്യപ്പെടുത്തുന്നു.