ന്യൂ യോര്‍ക്ക്: വാഷിംഗ്ടണിലെ മുകില്‍ടിയോയില്‍ പരിശീലന വിമാനം റോഡില്‍ തകര്‍ന്നുവീണു. വിമാനം കത്തിയമര്‍ന്നെങ്കിലും വിമാനത്തിലുണ്ടായിരുന്ന പൈലറ്റും യാത്രികനും അത്ഭുതകരമായി അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. തൊട്ടടുത്തുള്ള ഒരു വ്യോമ പരിധിയില്‍ നിന്നും പറന്നുയരാന്‍ ശ്രമിച്ച വിമാനത്തിന്‍റെ എഞ്ചിന്‍ തകരാറിലായതോടെ ക്രാഷ് ലാന്‍ഡിന് തൊട്ടടുത്തുള്ള ഒഴിഞ്ഞ പ്രദേശം തിരയുകയായിരുന്നു പൈലറ്റ്. എന്നാല്‍ വളരെ താഴെ പറന്നു കൊണ്ടിരുന്ന വിമാനം വൈദ്യുത കമ്പിയില്‍ ഉരസിയതോടെ ലാന്‍ഡിങിന് മുമ്പ് തന്നെ പൊട്ടിത്തെറിക്കുകയായിരുന്നു.
വീഡിയോ കാണാം
