അമിതമായി വെള്ളം കുടിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ ആശുപത്രിയിലായത്. ഗുരുതരമായ മൂത്രാശയ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോഴാണ് ഇതിനിടയാക്കിയത് വെള്ളം കുടിയാണെന്ന് മനസ്സിലായത്. ഇവരുടെ പേര് ആശുപത്രി വെളിപ്പെടുത്തിയിട്ടില്ല.
39 കാരിയായ സ്ത്രീയെ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇവരുടെ രക്തത്തില്‍ ഉപ്പിന്റെ അംശം അപകടകരമാം വിധം കുറവാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. മരണത്തിന് വരെ കാരണമാവുന്നതാണ് ഈ അവസ്ഥ. ചെറിയ സമയത്തിനുള്ളില്‍ അമിതമായി വെള്ളം അകത്തുചെന്നാലാണ് ഈ അവസ്ഥ ഉണ്ടാവുക. ഇക്കാര്യം ആരാഞ്ഞപ്പോള്‍ നന്നായി വെള്ളം കുടിക്കണമെന്ന് മുമ്പൊരു ഡോക്ടര്‍ പറഞ്ഞതായി ഇവര്‍ പറഞ്ഞു. അര മണിക്കൂര്‍ കൂടുമ്പോള്‍ നന്നായി വെള്ളം കുടിക്കുമെന്നും അവര്‍ പറഞ്ഞു. ഒരു ബ്രിട്ടീഷ് ജേണലാണ് ഇവരുടെ അസാധാരണ അനുഭവം പുറത്തുവിട്ടത്.
