ഗവേഷകര്‍ പ്രായപൂര്‍ത്തിയായ 404 പേരിലാണ് പഠനം നടത്തിയത്. 14 ദിവസങ്ങളില്‍ രാത്രി അവരുമായി അഭിമുഖം നടത്തി. അവരുടെ വഴക്കുകള്‍, മൂഡുകള്‍, പരസ്പരം ആശ്ലേഷിക്കല്‍ ഇതിനെ കുറിച്ചൊക്കെയാണ് ചോദിച്ചത്.
ചിലപ്പോള്‍ ആരെങ്കിലും ഒന്ന് കെട്ടിപ്പിടിച്ചിരുന്നുവെങ്കിലെന്ന് തോന്നും. വിഷമിച്ചിരിക്കുമ്പോള്‍ ഞാനുണ്ട് കൂടെ എന്ന ആശ്വാസം പോലുമാകും അത്.
ഇങ്ങനെ കെട്ടിപ്പിടിക്കുന്നതിന് ഒരുപാട് ഗുണങ്ങളുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഗവേഷകര്‍ പറയുന്നത് കെട്ടിപ്പിടിക്കുമ്പോള്‍ ഓക്സിടോക്സിന്‍ ഉത്പാദിപ്പിക്കപ്പെടുകയും സ്നേഹമുണ്ടാകുന്ന അവസ്ഥയിലെത്തുകയും ചെയ്യുന്നു. അത് രണ്ടുപേര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നു, രക്തസമ്മര്‍ദ്ദം കുറക്കുന്നു, മാനസികവും ശാരീരികവുമായ ആരോഗ്യമുണ്ടാക്കുന്നു, എന്തിന് ആയുസ് വരെ കൂട്ടുമെന്നാണ് പഠനം പറയുന്നത്. ജേണല്‍ പ്ലസ് വണ്‍ എന്ന പ്രസിദ്ധീകരണത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. Carnegie Mellon University യിലെ ഗവേഷകരാണ് പഠനം നടത്തിയത്.
ഗവേഷകര്‍ പ്രായപൂര്‍ത്തിയായ 404 പേരിലാണ് പഠനം നടത്തിയത്. 14 ദിവസങ്ങളില്‍ രാത്രി അവരുമായി അഭിമുഖം നടത്തി. അവരുടെ വഴക്കുകള്‍, മൂഡുകള്‍, പരസ്പരം ആശ്ലേഷിക്കല്‍ ഇതിനെ കുറിച്ചൊക്കെയാണ് ചോദിച്ചത്. വഴക്ക് കഴിഞ്ഞ ശേഷം പരസ്പരം ആശ്ലേഷിച്ചവര്‍, ആശ്ലേഷിക്കാത്തവരെക്കാള്‍ കൂടുതല്‍ അവസ്ഥ മെച്ചപ്പെട്ടതായിരുന്നുവെന്ന് പറഞ്ഞു. ആ ആശ്ലേഷം നല്‍കിയ സമാധാനം പിറ്റേദിവസം വരെ നീണ്ടുനിന്നുവെന്നും ഇവര്‍ പറഞ്ഞു.
വളരെ ലളിതവും, പ്രായോഗികവുമായ ഒന്നാണ് പരസ്പരം കെട്ടിപ്പിടിക്കുന്നതിലൂടെയുള്ള ആശ്വാസം പകരലെന്ന് ഗവേഷകര്‍ ഉറപ്പിച്ചു പറയുന്നു. വളരെ വൈകാരികമായി തകര്‍ന്നിരിക്കുന്ന അവസ്ഥയില്‍ നിന്നും സാധാരണനിലയിലേക്ക് കൊണ്ടുവരാന്‍ പരസ്പരം ആശ്ലേഷിക്കുന്നതിലൂടെയാകുമെന്നും പഠനം പറയുന്നു.
പരസ്പരമുള്ള ആശ്ലേഷം ബന്ധം തകര്‍ന്നിരിക്കുന്ന സമയത്ത് പരസ്പരം താങ്ങാവാനും, ബന്ധം വീണ്ടും നല്ല രീതിയില്‍ തുടരുന്നതിനും സഹായിക്കുമെന്ന് സൈക്കോളജിസ്റ്റ് മൈക്കിള്‍ മഫി പറയുന്നു.
ഒരുപാട് കാര്യങ്ങള്‍ പറയുന്നതിനേക്കാള്‍ ഒരു ആശ്ലേഷം മനുഷ്യരെ ടെന്‍ഷനില്‍ നിന്നും മോചിതരാകാന്‍ സഹായിക്കുമെന്നും പഠനം പറയുന്നു. ആശ്ലേഷിച്ചു കഴിഞ്ഞാല്‍ പിന്നീട് വിശദീകരണങ്ങള്‍ പോലും വേണ്ടി വരില്ലെന്നും.
എന്നാല്‍, എല്ലാവരിലും ഇത് പ്രായോഗികമല്ലെന്നും, അതിന് കൂടുതല്‍ പഠനം ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നുണ്ട്.
