രണ്ടു ആനകളും ഒരു കുട്ടിയുമാണ് രണ്ടു ദിവസമായി ഇവിടെ കുടുങ്ങിക്കിടന്നത്. ആനക്കുട്ടി റിസര്‍വോയറില്‍ വീണപ്പോള്‍ രക്ഷിക്കാന്‍ ഇറങ്ങിയതാവും മറ്റ് ആനകള്‍ എന്നാണ് കരുതുന്നത്.
ഇവയെ രക്ഷിക്കാന്‍ നിരവധി ആനക്കൂട്ടങ്ങള്‍ ഇവിടെ റോന്തുചുറ്റുണ്ടായിരുന്നു. പക്ഷേ, രക്ഷിക്കാന്‍ അവയ്ക്ക് കഴിഞ്ഞില്ല. തുടര്‍ന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇടപെട്ടത്. ഹെലികോപ്റ്ററുകളും എക്‌സ്‌കവേറ്ററുകളും ഉപയോഗിച്ച് ഈ ആനകളെ പുറത്തു കൊണ്ടുവന്ന ശേഷം ഇവയെ കാട്ടിലേക്ക് തിരിച്ചയച്ചു.


