ലോ അക്കാദമി വിഷയത്തില്‍ സമരം അവസാനിപ്പിച്ച എസ് എഫ് ഐക്കെതിരെ യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപനും ഇടതുപക്ഷ സഹയാത്രികനുമായി ഗീവര്‍ഗീസ് മാര്‍ കുറീലോസ്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഗീവര്‍ഗീസ് മാര്‍ കുറീലോസ് എസ് എഫ് ഐയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.

മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണെന്ന് കാള്‍ മാക്സ് പറഞ്ഞതിന് ഇത്രയും മാനമുണ്ട് എന്ന് എസ് എഫ് ഐ നേതാക്കളുടെ ഇന്നത്തെ മലക്കം മറിച്ചിലിൽ നിന്നാണ് മനസ്സിലായത് എന്നു പറഞ്ഞു തുടങ്ങുന്ന പോസ്റ്റ് പിന്നിൽ അണിനിരക്കുന്ന വിദ്യാർത്ഥികളെ ഇങ്ങിനെ ഒറ്റു കൊടുക്കാമോ എന്നു ചോദിക്കുന്നു.

മാനേജ്മെന്റുമായി സമരസപ്പെടുന്നതാണോ സമരമെന്നും എന്തിന് ഈ രഹസ്യ വിട്ടുവീഴ്ചയ്ക്ക് നിങ്ങൾ മുതിർന്നുവെന്നും ചോദിക്കുന്ന പോസ്റ്റില്‍ അക്കാദമിയിലെ ഭൂമി വിവാദവും പ്രിൻസിപ്പലിന്റെ ജാതി പീഢനവും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. അവസാനം വന്ന് ആദ്യം മടങ്ങി നിങ്ങൾ പാവപ്പെട്ട വിദ്യാർത്ഥികളുടെ നേരുള്ള ഒരു സമരത്തിന്റെ നെഞ്ചത്ത് തന്നെ കുത്തിയെന്ന് കുറ്റപ്പെടുത്തുന്ന പോസ്റ്റ് സമരമുഖത്ത് തുടരുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് അവസാനിക്കുന്നത്.

പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

പോസ്റ്റിന്‍റെ പൂര്‍ണരൂപം

<