നോട്ടിങാം സ്വദേശിയായ സിക് റേയ്മണ്ട് പ്രസ്‌കോട്ട് എന്ന അമ്പത്തിനാലുകാരനാണ് ക്രൂരനായ ആ അച്ഛന്‍. ലെയ്ല ബെല്‍ എന്ന മകളാണ് ഇരുപതുവര്‍ഷത്തോളം നീണ്ട ക്രൂര പീഡന കഥ ലോകത്തെ അറിയിച്ചത്. ലയ്ലയ്ക്ക് ഏഴു വയസുള്ളപ്പോഴാണ് പ്രസ്‌കോട്ട് ആദ്യമായി അവളെ ലൈംഗികമായി ഉപദ്രവിക്കുന്നത്. എല്ലാവരും വീട്ടില്‍ നിന്നു പോയിക്കഴിയുമ്പോഴായിരുന്നു പീഡനം.

എന്താണ് തനിക്ക് സംഭവിക്കുന്നതെന്ന് പോലും അറിയാത്ത പ്രായം. എന്നാല്‍ അത് തിരിച്ചറിഞ്ഞ കാലം മുതല്‍ എതിര്‍ത്തിട്ടും അച്ഛന്‍ പീഡനം തുടര്‍ന്നു. പതിനാലാം വയസു മുതല്‍ ലെയ്ലക്ക് പ്രസ്‌കോട്ട് മദ്യം കൊടുത്തു ശീലിപ്പിച്ചു. മദ്യത്തിന് വംശവദയായ മകളെ അയാള്‍ ലൈംഗികമായി ഉപയോഗിച്ചു.

 പതിനാറാം വയസ്സെത്തിയപ്പോഴേക്കും സംഭവിക്കുന്നതെല്ലാം തുറന്നു പറയമണമെന്ന ചിന്ത ലെയ്ലയില്‍ ഉടലെടുത്തു. എന്നാല്‍ വീട്ടുകാര്‍ തന്നെ അവള്‍ക്കെതിരാവുകയായിരുന്നു. അമ്മ തന്നെ വിശ്വസിച്ചിരുന്നുവെങ്കിലും അത്രയും നാള്‍ അതറിഞ്ഞില്ലല്ലോ എന്ന ഷോക്കിലാകണം ഒന്നും പ്രതികരിച്ചില്ല. പൊലീസിനെ സമീപിക്കാന്‍ ശ്രമിച്ചപ്പോള്‍ ബന്ധുക്കളും അച്ഛനും ഭീഷണിപ്പെടുത്തി. വാര്‍ത്തയിലിടം നേടാനുള്ള ശ്രമമെന്നായിരുന്നു അവരുടെ കണ്ടെത്തല്‍.

വീണ്ടും ഒമ്പതു മാസം കഴിഞ്ഞപ്പോള്‍ അച്ഛന്‍ പീഡിപ്പിച്ചു. എല്ലാവരും ഉറങ്ങിക്കഴിയുമ്പോള്‍ താന്‍ പീഡനങ്ങള്‍ക്കിരയായി. 27ാം വയസിലാണ് അവസനമായി ഉപദ്രവിച്ചത്. എല്ലാം അറിഞ്ഞ സുഹൃത്താണ് പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ തനിക്ക് വഴി പറഞ്ഞതെന്ന് ലെയ്‌ല പറയുന്നു. ക്യാമറയില്‍ എല്ലാം റെക്കോര്‍ഡ് ചെയ്ത് പോലീസിന് നല്‍കാനായിരുന്നു കൂട്ടുകാരി പറഞ്ഞ് കൊടുത് മാര്‍ഗം. അതവള്‍ക് വഴിത്തിരിവായി.

അവസാനമായി പീഡനം നടക്കുമ്പോള്‍ അവള്‍ അത് റെക്കോര്‍ഡ് ചെയ്തു. അവിടെവച്ച് അച്ഛന്‍ ചെയ്യുന്നത് തെറ്റാണെന്നും അതറിയില്ലേയെന്നും ചോദിച്ചു. എന്നാല്‍ ഇതാരും അറിയില്ലെന്നും നമുക്കു രഹസ്യമായി സൂക്ഷിക്കാമെന്നുമായിരുന്നു മറുപടി. തനിക്കു മറ്റാരുമായും ലൈംഗികമായി ബന്ധപ്പെടാന്‍ ഇഷ്ടമില്ലെന്നും ലെയ്ലയ്‌ക്കൊപ്പം മാത്രമേ പറ്റൂ എന്നും പറഞ്ഞു.

ഇതെല്ലാം റെക്കോര്‍ഡ് ചെയ്ത് 2013ല്‍ അവള്‍ ആ വീഡിയോ പൊലീസിനെ ഏല്‍പ്പിച്ചു. തെളിവുകളോടെ പോലീസ് പ്രിസ്‌കോട്ടിനെതിരെ കേസെടുത്തു. കഴിഞ്ഞ വര്‍ഷം മേയിലാണ് പ്രസ്‌കോട്ട് വിചാരണകള്‍ക്കൊടുവില്‍ അറസ്റ്റിലാകുന്നത്. പന്ത്രണ്ടു വര്‍ഷത്തെ തടവാണ് പ്രസ്‌കോട്ടിന് ലഭിച്ചത്. സ്വന്തം അഛ്ഛന്റെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നു ലെയ്‌ലക്ക്.