ഓപ്പറേഷന്‍ മുറിയില്‍ മെഡിക്കല്‍ ജോലിക്കാര്‍ തമ്മില്‍ അടിപിടി കൂടുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ നിന്നുള്ള ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററിലെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. രണ്ട് മെഡിക്കല്‍ ജോലിക്കാര്‍ പരസ്പരം ദേഷ്യപ്പെട്ട് സംസാരിക്കുന്നു. തുടര്‍ന്ന് തര്‍ക്കത്തിന്റെ അവസാനം പുരുഷ ജീവനക്കാരന്‍ നഴ്സിന്‍റെ കഴുത്ത് പിടിച്ച് തള്ളുകയും , തല്ലുകയുമായിരുന്നു.

ഓപ്പറേഷന്‍ തിയേറ്ററില്‍ ഉള്ള മറ്റുള്ളവര്‍ ഈ വഴക്കില്‍ ഇടപെടാതെ ഇരിക്കുന്നതു വീഡിയോയില്‍ കാണാം. എന്നാല്‍ പുറത്ത് നിന്നുള്ള ജീവനക്കാര്‍ സംഭവം കേട്ട് ഓടി വരുന്നത് വീഡിയോയില്‍ കാണാം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ അടിപിടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.