മരിച്ചയാള്‍ തിരിച്ചു വരുമെന്ന വിശ്വാസത്തില്‍ മൃതദേഹം സൂക്ഷിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ മരണശേഷം മൃതദേഹത്തിന് എന്ത് സംഭവിക്കുമെന്ന ഫോറന്‍സിക് വിദഗ്ധന്റെ വിശീകരണം വൈറലാകുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ഫോറന്‍സിക് സര്‍ജനായ ഡോ. ജിനേഷ് പിഎസാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. മരണ ശേഷം ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് മനസിലാക്കിയാല്‍ ഒരു പരിധി വരെ അന്ധവിശ്വാസങ്ങളും അതുമൂലമുള്ള ചൂഷണങ്ങളും ഒഴിവാക്കാന്‍ സാധിക്കുമെന്ന് ഡോ. ജിനേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
മരണം ഒരു യാഥാര്‍ത്ഥ്യമാണ്. ജനിച്ചാല്‍ മരണം സംഭവിക്കും. മതമോ ജാതിയോ ഈ പ്രക്രിയയില്‍ മാറ്റങ്ങളുണ്ടാക്കില്ല. ഹോമമോ മന്ത്രവാദമോ ഒന്നും ഈ പ്രക്രിയയില്‍ മാറ്റമുണ്ടാക്കില്ല. മരണശേഷം ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളും അടുത്ത ബന്ധുക്കളില്‍ മാനസികമായി ഉണ്ടാകുന്ന മാറ്റങ്ങളും ഡോക്ടര്‍ ജിനേഷ് സുദീര്‍ഘമായ പോസ്റ്റില്‍ വിവരിച്ചിട്ടുണ്ട്.
