ബ്രസീലിയ: ഭര്‍ത്താവിനൊപ്പം കിടപ്പറയില്‍ നിന്നും പിടികൂടിയ പെണ്‍കുട്ടിയെ ഭാര്യ നഗ്നയായി നടത്തിച്ചു. ബ്രസീലിലെ കുബാറ്റാവോയിലാണ് സംഭവം. ഭര്‍ത്താവിനൊപ്പം കിടക്കയില്‍ നിന്നും പിടികൂടിയ ഇരുപതുകാരിയെ പൂര്‍ണ്ണ നഗ്നയാക്കിയ ശേഷം തെരുവിലൂടെ നടത്തിക്കുകയാണ് ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലാണ്.

സുഹൃത്തിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നുമാണ് ഭര്‍ത്താവിനേയും യുവതിയേയും മധ്യവയസ്‌കയായ ഭാര്യ പിടികൂടിയത്. ഭര്‍ത്താവ് നോക്കി നില്‍ക്കെ തന്നെ അവര്‍ യുവതിയുടെ വസ്ത്രങ്ങള്‍ ഉരിഞ്ഞു. കത്രിക ഉപയോഗിച്ച് അവരുടെ മുടി മുറിക്കുകയും ചെയ്തു. 

തുടര്‍ന്ന് യുവതിയുടെ കൈ പിന്നിലേക്ക് കെട്ടി തെരുവിലേക്ക് കൊണ്ടുപോയി. നിരവധിയാളുകള്‍ നോക്കി നില്‍ക്കെയാണ് പെണ്‍കുട്ടിയെ തെരുവിലൂടെ നടത്തിച്ചത്. ഇതിനിടെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ മധ്യവയസ്‌കയുടെ കുടുംബാംഗങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഭര്‍ത്താവിന്റെ അവിഹിത ബന്ധം സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തതും ഭാര്യയാണ്.