ഇത് ജിന്നി മഹി. യഥാര്‍ത്ഥ പേര് ഗുര്‍ഖന്‍വാല ഭാരതി. ഈയടുത്ത് 77 ശതമാനം മാര്‍ക്ക് നേടി പ്ലസ് ടു പാസ്സായ ഈ മിടുക്കിയുടെ ഗാനങ്ങള്‍ പഞ്ചാബി നാടോടി ഗാനങ്ങളുടെയും റാപ്, ഹിപ്‌ഹോപ് സംഗീതങ്ങളുടെയും മിശ്രണമാണ്. ശക്തമായ ദലിത് രാഷ്ട്രീയ അവബോധമുള്ള അവളുടെ ഗാനങ്ങള്‍ ചടുലത കൊണ്ട് യുവതലമുറയില്‍ ഹരമാവുകയാണ്. ബോളിവുഡ ഗായികയാവണമെന്ന് ആഗ്രഹമുള്ള ജിനി പിഎച്ച്ഡിയോ അതിനപ്പുറമോ പഠിക്കണമെന്ന താല്‍പ്പര്യക്കാരി കൂടിയാണ്. ദലിത് ദാര്‍ശനികനായ ഗുരു അമൃത്ബാനി ഗുരു രവിദാസ് ജിയുടെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഒരു
ഗാനം. 

ബാബാ സാഹബ് അംബേദ്ക്കര്‍ക്കു സമര്‍പ്പിച്ചതാണ് ഈ ഗാനം. 

ചമാര്‍ സമുദായത്തെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ മനോഭാവത്തെ പൊളിക്കുന്നതാണ് ഡേഞ്ചര്‍ ചമാര്‍ എന്ന ഈ ഗാനം. 

അവകാശങ്ങള്‍ക്കു വേണ്ടി പൊരുതാന്‍ ആഹ്വാനം ചെയ്യുന്നതാണ് ഈ ഗാനം.പേടി കാരണം നിശ്ശബ്ദമാവരുത്, അവകാശങ്ങള്‍ക്കായി പൊരുതാനാണ് ബാബാസാഹബ് പഠിപ്പിക്കുന്നത് എന്ന് ഈ ഗാനത്തില്‍ മഹി പാടുന്നു.