ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയാകാന്‍ 11 കാരി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ദ മിറര്‍ ആണ് ഇതു സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്. പൊലീസ് അന്വേഷിക്കുന്ന കേസില്‍ കൗതുകം ജനിപ്പിക്കുന്ന മറ്റൊരു വസ്തുത കുട്ടിയുടെ ഗര്‍ഭിണിയാക്കിയ ആളെക്കുറിച്ചാണ്. പെണ്‍കുട്ടിയെക്കാള്‍ ഏതാനും വയസ്സിനു മാത്രം മുതിര്‍ന്ന ആണ്‍കുട്ടിയാണ് പിതാവെന്നാണ് റിപ്പോര്‍ട്ടുകള്‍. കോടതി ഉത്തരവനുസരിച്ച് ഇവരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബ്രിട്ടനില്‍ കൗമാരക്കാര്‍ അമ്മയും അച്ഛനുമാകുന്ന വാര്‍ത്തകള്‍ പതിവാണ്. 2014ല്‍ 12 ആം വയസ്സില്‍ കുഞ്ഞിനു ജന്മം നല്‍കിയ പെണ്‍കുട്ടിയായിരുന്നു ബ്രിട്ടന്‍റെ ചരിത്രത്തിലെ നിലവിലുള്ള പ്രായം കുറഞ്ഞ അമ്മ. പന്ത്രണ്ട് വയസ്സുകാരനായ സീന്‍ സ്റ്റ്യുവര്‍ട്ടാണ് നിലവിലെ പ്രായം കുറഞ്ഞ അച്ഛന്‍.

ലൈംഗീക വിദ്യാഭ്യാസത്തെ കുറിച്ചും ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങളെ കുറിച്ചുമുള്ള അറിവില്ലായ്മയാണ് ഇതിനു കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.