ലക്‌നൗ: രാത്രിയിലെ പൂവാലശല്യം ലാത്തി കൊണ്ട് നേരിട്ട് ലക്‌നൗക്കാരി പെണ്‍കുട്ടി. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസുകാരന്റെ ലാത്തി പിടിച്ചു വാങ്ങിയാണ് പെണ്‍കുട്ടി അടി തുടങ്ങിയത്. ശല്യക്കാരെ ലാത്തിക്കടിച്ച് ശരിയാക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. പട്ടണത്തില്‍ ആളുകള്‍ നോക്കിനില്‍ക്കെയാണ് പെണ്‍കുട്ടി പൂവാലസംഘത്തെ കൈകാര്യം ചെയ്തത്. അടി കൊടുത്ത് പോയ ശേഷം പെണ്‍കുട്ടി ദേഷ്യം തീരാതെ തിരിച്ചു വന്ന് പൂവാലസംഘത്തെയാകെ പിടിച്ചു വലിച്ചു കൊണ്ടു പോകുന്നതും വീഡിയോയില്‍ കാണാം.