വനം വകുപ്പ് ഉദ്യേഗസ്ഥന്‍ എന്നു സ്വയം അവകാശപ്പെടുന്ന ഷാഹുല്‍ ഹമിദ് എന്നു പരിചയപ്പെടുത്തിയ ആള്‍ ഒരു ചിത്രവും ഓഡിയോ ക്ലിപ്പും വാട്ടസ്ആപ്പ് വഴി പ്രചരിപ്പിക്കുന്നുണ്ട്. പല ഗ്രൂപ്പിലും, ഫേസ്ബുക്കിലും വരെ ഇത് എത്തിയിട്ടുണ്ട്. ഇന്നലെ രാത്രി നടന്നത് എന്ന് പറഞ്ഞ് തുടങ്ങുന്ന സന്ദേശം, തൃശ്ശൂര്‍ വടക്കാഞ്ചേരി ഭാഗത്തെ വാട്ടസ്ആപ്പ് ഗ്രൂപ്പുകളിലാണ് സംഭവം വൈറലായത്. ആടിന്‍റെ തലയും മനുഷ്യന്റെ ഉടലുമായി എത്തിയ ഭീകരജീവിയാണ് ആട് മനുഷ്യന്‍. 

ഒരാളെ ആട് മനുഷ്യന്‍ ആക്രമിച്ച് അവശനാക്കി എന്നും വളര്‍ത്തു മൃഗങ്ങളെ കൊന്നു തിന്നു എന്നുമെല്ലാം വാട്ട്സ്ആപ്പ് സന്ദേശത്തിന്‍റെ കാതല്‍. എന്നാല്‍ സംഭവം വെറും തട്ടിപ്പാണ് എന്നും ഈ കഥപ്രചരിപ്പിക്കുന്നത് വനം വകുപ്പ് അധികൃതര്‍ അല്ലെന്നും ചൂണ്ടിക്കാട്ടി ഒര്‍ജിനല്‍ വനംവകുപ്പ് അധികൃതര്‍ രംഗത്ത് എത്തി. മുന്‍പ് എന്നോ നെറ്റില്‍ വന്ന ചിത്രമാണ് വീണ്ടും പ്രചരിപ്പിച്ചിരിക്കുന്നത്. സംഭവത്തിനെതിരെ വനം വകുപ്പ് ഉദ്യോസ്ഥര്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി.