നിരവധി ഡോക്യുമെന്‍ററികളില്‍ കോകോ അഭിനയിച്ചിട്ടുണ്ട് ആരാധകര്‍ ഒരുപാടുണ്ടായിരുന്നു ഈ ഗൊറില്ലയ്ക്ക്
സാക്രമെന്റോ: ആംഗ്യഭാഷയിലൂടെ ലോകത്തെ ആകർഷിച്ച ഗൊറില്ലയായിരുന്നു കോകോ. കഴിഞ്ഞ ദിവസം നാല്പത്തിയാറാമത്തെ വയസില് കോകോ മരിച്ചു. നോര്ത്തേണ് കാലിഫോര്ണിയയിലെ സാന്താ ക്രൂസ് മൌണ്ടനിലെ സംരക്ഷണ സ്ഥലത്താണ് കോകോ മരിച്ചത്.
കോകോ ജനിച്ചത് സാന് ഫ്രാന്സിസ്കോ മൃഗാശുപത്രിയിലായിരുന്നു. ഫ്രാന്സൈന് പാറ്റ്സണ് എന്ന യുവതിയാണ് കോകോയെ ആംഗ്യഭാഷ പഠിപ്പിച്ചെടുത്തത്. സ്റ്റാന്ഫോര്ഡ് യൂണിവേഴ്സിറ്റിയുടെ പ്രൊജക്ടിന്റെ ഭാഗമായി 1974ലായിരുന്നു ഇത്. അതോടെ ഗൊറില്ലയെ കാണാനും പഠനത്തിനുമൊക്കെയായി നിരവധി പേരാണ് അവനെ തേടിയെത്തിയത്.
നിരവധി ഡോക്യുമെന്ററികളിലും നാഷണല് ജ്യോഗ്രഫിക് മാഗസിനിലും കോകോ പ്രത്യക്ഷപ്പെട്ടു. ഗോറില്ല ഫൌണ്ടേഷന് പറയുന്നത് കോകോ തന്റെ ആംഗ്യഭാഷയിലുള്ള പ്രാവീണ്യം കൊണ്ട് മറ്റ് ഗൊറില്ലകള്ക്കും, കുഞ്ഞുങ്ങള്ക്കും ഗൊറില്ലകളെ സംബന്ധിക്കുന്ന പ്രൊജക്ടുകളിലും മുതല്ക്കൂട്ടായിരുന്നു. അതുകൊണ്ട് കോക്കോയുടെ മരണം തീരാത്ത നഷ്ടമാണെന്നാണ്.
